മരിയ വിശേഷണങ്ങള്‍

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പരിശുദ്ധ കന്യകാമറിയത്തിന് നല്‍കപ്പെട്ടിരിക്കുന്ന വിശേഷണങ്ങള്‍ നിരവധിയാണ്.
ചരിത്രത്തില്‍ പലയിടങ്ങളിലുമായി മാര്‍പാപ്പാമാരും വിശുദ്ധരും പരിശുദ്ധ കന്യകാമറിയത്തിന് നിരവധി വിശേഷണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ദൈവമാതാവിന് നല്‍കപ്പെട്ടിരിക്കുന്ന  ചില വിശേഷണങ്ങള്‍:

ഉഷകാല നക്ഷത്രം:
സൂര്യന്‍ ഉദിക്കുന്നതിന് തൊട്ടുമുമ്പുവരെ ആകാശത്ത് ദൃശ്യമാകുന്ന നക്ഷത്രമാണ് ഉഷകാല നക്ഷത്രം അഥവാ പ്രഭാതനക്ഷത്രം എന്ന് അറിയപ്പെടുന്നത്. സൂര്യന്റെ മുന്നോടിയായ ഉഷകാല നക്ഷത്രത്തെപ്പോലെയാവുക എന്നത് മറിയത്തിന്റെ വിശേഷാധികാരമാണെന്ന് കര്‍ദിനാള്‍ ജോണ്‍ ഹെന്റ്‌റി ന്യാമാന്‍ പറയുന്നു. കാരണം മാതാവ് പ്രകാശിക്കുന്നത് അവള്‍ക്ക് വേണ്ടിയോ അവളില്‍ നിന്നോ അല്ല. ദൈവമായ കര്‍ത്താവിന്റെ പ്രതിഫലനമാണ് മാതാവിന്റെ പ്രകാശം. ആ പ്രകാശത്തിലൂടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഉഷകാല നക്ഷത്രം എന്ന വിശേഷണം ദൈവത്തിന്റെ പ്രകാശത്തിന്റെ മുന്നോടികളാവാന്‍ നാമും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ദാവീദിന്റെ ഗോപുരം:
ദാവീദിന്റെ ഗോപുരം എന്ന നാമം ആദ്യമായി പരാമര്‍ശിച്ചിരിക്കുന്നത് ഉത്തമഗീതങ്ങളിലാണ്. തന്റെ സ്‌നേഹഭാജനത്തിന്റെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന ഒരു കാമുകനായിട്ടാണ് ദൈവത്തെ ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്. ‘നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മ്മിച്ച ദാവീദിന്റെ ഗോപുരം പോലെയാണ്. വീരന്മാരുടെ പരിചകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു’ (ഉത്തമഗീതങ്ങള്‍ 4:4). യേശുവിന്റെ മണവാട്ടിയായ തിരുസഭയുടെ ഒരു പ്രതീകമെന്ന നിലയിലാണ് പലപ്പോഴും പരിശുദ്ധ കന്യകാമറിയത്തെ കണക്കാക്കിവരുന്നത്.

രക്ഷാകരദൗത്യത്തില്‍ മറിയത്തിന്റെ പങ്കിനെ കുറിക്കുന്നതാണ് ഈ നാമം എന്നതാണ് ഇതിന്റെ ആദ്യത്തെ ആത്മീയവശം. രണ്ടാമതായി, ശത്രുക്കളില്‍ നിന്നും തന്റെ പ്രജകളെ സംരക്ഷിക്കുന്നതിനായി ദാവീദ് രാജാവ് ജെറുസലേമില്‍ ഒരു ഗോപുരം പണികഴിപ്പിച്ചിരുന്നു. പരിശുദ്ധ മറിയവും തന്റെ ആത്മീയ മക്കളെ സംരക്ഷിക്കുന്ന ഒരു ആത്മീയ ഗോപുരമാണ്. നമ്മുടെ ആത്മീയമായ യുദ്ധത്തില്‍ നമുക്കെല്ലാവര്‍ക്കും അഭയം പ്രാപിക്കുവാന്‍ കഴിയുന്ന ശക്തമായ കോട്ടയാണ് മറിയം. അതിനാല്‍ പരിശുദ്ധ മറിയത്തിന്റെ കോട്ടയില്‍ അഭയം പ്രാപിക്കുവാനും ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസഭയെ മറിയത്തിലൂടെ കാണുവാനും ദാവീദിന്റെ ഗോപുരം എന്ന നാമം വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കുന്നു.

നിര്‍മ്മലദന്ത ഗോപുരം:
ദന്തഗോപുരം എന്ന നാമവും ഉത്തമഗീതങ്ങളില്‍ തന്നെയാണ് ആദ്യമായി പരാമര്‍ശിക്കുന്നത്. ‘ദന്തനിര്‍മ്മിതമായ ഗോപുരം പോലെയാണ് നിന്റെ കഴുത്ത്’ (ഉത്തമഗീതങ്ങള്‍ 7:4). തൂവെള്ള നിറത്തിലുള്ളതാണ് ദന്തം. പാപരഹിതയാണ് പരിശുദ്ധ മറിയം. അതിനാല്‍ മറിയത്തിന്റെ നിര്‍മ്മലഗര്‍ഭധാരണത്തിന്റെ ഒരു അടയാളം കൂടിയാണിത്. പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെക്കുറിക്കുന്നതാണ് ഈ നാമം. ദൈവത്തോടുള്ള മറിയത്തിന്റെ പരിപൂര്‍ണ്ണ വിശ്വസ്തതയേയും വിശുദ്ധിയേയും അനുകരിക്കാന്‍ നിര്‍മ്മല ദന്തം എന്ന നാമം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സ്വര്‍ഗീയ വര്‍ഷത്തിന്റെ രോമക്കുപ്പായം:
പ്രശസ്ത എഴുത്തുകാരനായ ജോണ്‍ മാസണ്‍ നിലേ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ മറിയത്തെ പതുപതുത്ത ആട്ടിന്‍രോമത്തോട് ഉപമിച്ചിരിക്കുന്നു. കാരണം മറിയമാകുന്ന രോമത്തില്‍നിന്നുമാണ് വിശ്വാസികളുടെ മോക്ഷമാകുന്ന വസ്ത്രം നെയ്‌തെടുത്തിരിക്കുന്നത്. മറിയം ഒരു രോമക്കുപ്പായമാണ്. അവളുടെ മൃദുലമായ മടിത്തട്ടില്‍ നിന്നുമാണ് യേശുവാകുന്ന കുഞ്ഞാട് ലോകത്തേക്ക് വന്നത്. ലോകം മുഴുവന്റെയും മുറിവിനെ മറക്കാന്‍ തന്റെ അമ്മയുടെ മാംസമാകുന്ന രോമക്കുപ്പായം തന്നെയാണ് യേശുവും ധരിച്ചിരിക്കുന്നത്. യേശുവിന്റെ ചര്‍മ്മം മുറിവുണക്കുന്നതും സൗഖ്യദായകവുമാണ്.
‘അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പ്പുറങ്ങളില്‍ വീഴുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വര്‍ഷം പോലെയുമായിരിക്കട്ടെ’ (സങ്കീര്‍ത്തനങ്ങള്‍ 72:6) എന്നാണ് സങ്കീര്‍ത്തനങ്ങളില്‍ പറയുന്നത്. അതായത് പതുക്കെ പതുക്കെ അവന്‍ കന്യകയിലേക്ക് ഇറങ്ങിവന്നു. അവന്‍ എല്ലാവിധ എളിമയോടും ലാളിത്യത്തോടുംകൂടിയാണ് വന്നത്. അതിനാല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധിയെത്തന്നെയാണ് ഈ നാമവും സൂചിപ്പിക്കുന്നത്. കൂടാതെ മംഗളവാര്‍ത്തയുടെ മഹത്വത്തെയും എപ്രകാരമാണ് ദൈവം മനുഷ്യനിലേക്ക് ഇറങ്ങിവന്നതെന്നും ഈ വിശേഷണം നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

മതവിരുദ്ധതയുടെ അന്തക:
1911ല്‍ എഴുതപ്പെട്ട ‘ജമരെലിറശ ഉീാശിശരശ ഏൃമഴല’െ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ മറിയം ‘എല്ലാത്തര ത്തിലുള്ള മതവിരുദ്ധ വാദങ്ങളേയും ഇല്ലായ്മ ചെയ്യുന്നു വെന്ന്’ പത്താം പിയൂസ് പാപ്പാ പറഞ്ഞിട്ടുണ്ട്. ‘സര്‍പ്പമാകു ന്ന സാത്താന്റെ തല തകര്‍ക്കുവാന്‍ കെല്‍പ്പുള്ളവള്‍ എന്ന് ഉത്പ്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പരിശുദ്ധ മറിയത്തെക്കുറിച്ചാണ്. എല്ലാ തരത്തിലുള്ള മതവിരുദ്ധത യും സാത്താന്റെ വായില്‍ നിന്നും തന്നെയാണ് വരുന്നത്. അങ്ങനെയെങ്കില്‍ മതവിരുദ്ധതയെ തകര്‍ക്കുവാന്‍ കഴിയു ന്നവളാണ് മറിയം. അതിനാല്‍ നമ്മുടെ സംരക്ഷകയും, സത്യത്തിലേക്ക് നമ്മളെ നയിക്കുവാന്‍ കഴിവുള്ളവളുമാണ് പരിശുദ്ധ മറിയം എന്ന് ഈ നാമം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles