ഭൂഗോളത്തിന് മേല്‍ പ്രത്യക്ഷയായ മാതാവ്‌

കേരളത്തിൽ പാലക്കാടുള്ള കഞ്ചിക്കോട് എന്ന സ്ഥലത്ത് റാണി ജോൺ എന്ന ഒരു സഹോദരിയ്ക്ക് പ. അമ്മ പ്രത്യക്ഷപ്പെട്ട് 1996 മുതൽ സന്ദേശങ്ങൾ നൽകുകയുണ്ടായി. വേളാങ്കണ്ണിയിൽ വച്ചുണ്ടായ ആദ്യ പ്രത്യക്ഷത്തിൽ ഏകദേശം ഒന്നര കിലോമീറ്റർ അകലേയ്ക്ക് വരെ സുഗന്ധം പ്രവഹിക്കുന്ന ഒരു അദ്‌ഭുത ജപമാലയും മാതാവ് നൽകി.

2001 നവംബർ 2ന് പ്രത്യക്ഷപ്പെട്ടപ്പോഴാണ് പ. അമ്മ പറഞ്ഞത് ; കുഞ്ഞേ, നീ കാണുന്ന ഈ ദൃശ്യം ചിത്രത്തിലേക്ക് പകർത്തി ലോകം മുഴുവനും ഇതിന്റെ സന്ദേശമുൾക്കൊള്ളുന്ന വിധത്തിൽ പ്രചരിപ്പിക്കണമെന്ന്. അമ്മ പറഞ്ഞു:”ദൈവത്തെ കൂടാതെ ജീവിതം സംതൃപ്തിയിലേക്ക് നയിക്കാമെന്ന മനുഷ്യന്റെ ചിന്തകൾ മരീചികയിൽ വെള്ളം അന്വേഷിക്കുന്നതിന് തുല്യമാണ്. പാപവും പാപത്തിന്റെ ശരങ്ങളേറ്റ് പിടയുന്ന മനുഷ്യനും സാത്താനെ സന്തോഷിപ്പിക്കുകയും ലോകത്തിന്റെ ആകർഷണത്തിന്റെ പൂർണ്ണതയിൽ എത്താമെന്നുള്ള വ്യാമോഹം വളർത്തുകയും ചെയ്യുന്നതുവഴി ആത്മാക്കളുടെ നാശം ആദ്യത്തേതിനേക്കാൾ കൂടുതൽ വർദ്ധിച്ചിരിക്കുന്നു.”അതിനാൽ ആത്മാക്കളെ രക്ഷിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ഉള്ള സന്ദേശം ഉൾക്കൊള്ളുന്ന ഈ പടം വരയ്ക്കാൻ പ. അമ്മ ആവശ്യപ്പെട്ടു.

ദൈവമാതാവ് ഒരു ഗ്ലോബിന് അരികിൽ വന്നു നിൽക്കുന്നു. അമ്മയുടെ പാദത്തിൽ ലോകം മുഴുവനെയും ആണ് അത് പ്രതിനിധാനം ചെയ്യുന്നത്. ആ ചിത്രത്തിന്റെ സന്ദേശത്തെക്കുറിച്ച് അമ്മ പറഞ്ഞത് ഇപ്രകാരമായിരുന്നു.ഭൂമിയെ പ്രതിനിധീകരിക്കുന്ന വലിയൊരു ഭൂഗോളം.ഭൂഗോളത്തിലെ നാലിൽമൂന്ന് ഭാഗത്തെ ഒരു സർപ്പം ചുറ്റിയിരിക്കുന്നു. ബാക്കി നാലിലൊരുഭാഗം വിഴുങ്ങാൻ സർപ്പം വാപിളർന്നു നിൽക്കുന്നു.തീയും പൊടിയും പുകയും കാറ്റും ഭീകര ശബ്ദങ്ങളും നിറഞ്ഞ അന്തരീക്ഷം. എങ്ങും അസമാധാനം.

അപ്പോഴതാ ത്രീലോക രാജ്ഞിയായ പരിശുദ്ധ ദൈവമാതാവ് പിതാവായ ദൈവത്തിന്റെ ആശിർവാദ അനുഗ്രഹത്തോടെ പരിശുദ്ധാത്മ സഹായത്താൽ ലോകത്തെ രക്ഷിക്കാൻ രണ്ട് ദിവ്യ ആയുധങ്ങളുമായി കടന്നുവരുന്നു. മാലാഖമാർ വീണകളും തമ്പുരുകളും മീട്ടുന്നു. എളിമയുടെ പര്യായമായി അമ്മ ശാന്തതയും ഒപ്പം തീക്ഷ്ണതയും ഗാംഭീര്യവും കലർന്ന മുഖഭാവത്തോടെ അറപ്പോടും വെറുപ്പോടും കൂടെ സർപ്പത്തെ നോക്കുന്നു. അതിന്റെ തലയിൽ ചവിട്ടി തകർക്കുന്നു.

ഈ തകർക്കൽ സാധ്യമാകുന്നതിനെക്കുറിച്ച് അമ്മ മക്കളോട് പറയുന്നു. “മക്കളെ, എന്റെ വിമല ഹൃദയമാകുന്ന സക്രാരിയിൽ നിറഞ്ഞ നിൽക്കുന്ന പരിശുദ്ധ കുർബാനയുടെ ശക്തി വഴിയും അണുശക്തിയെക്കാൾ പതിന്മടങ്ങ് ശക്തിയുള്ള ജപമാലപ്രാർത്ഥന വഴിയും (രണ്ട് ആയുധങ്ങൾ ) മാത്രമേ സാത്താന്റെ തല തകർക്കപ്പെടുകയുള്ളൂ. ദിവ്യസക്രാരിയുടെയും അൾത്താരയുടെയും അരികിൽ സന്നിഹിതയാകുന്ന ദിവ്യകാരുണ്യ മാതാവിനെ ശ്രവിക്കുവിൻ.തിരുമണിക്കൂർ ആരാധന നടത്തുവിൻ.
ഈ ചിത്രവും സന്ദേശവും പ്രചരിപ്പിക്കുന്നവരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും ഞാൻ യേശുവിന്റെ അനുഗ്രഹങ്ങൾ കൊണ്ട് ഞാൻ നിറയ്ക്കും.”

ഈ ചിത്രത്തിലൂടെ നിരവധി രോഗസൗഖ്യങ്ങളും മാനസാന്തരങ്ങളും ഉണ്ടായതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സഹോദരി റാണി ജോണിന് പഞ്ചക്ഷതവും 3 തവണ തിരുവോസ്തി നാവിൽ രക്തം വമിക്കുന്ന മാംസമായി തീരുന്ന അനുഭവവും ഉണ്ടായി.പ്രാർത്ഥിക്കുമ്പോൾ യാചനാരൂപത്തിൽ പിടിച്ച കൈകളിൽ പാൽ നിറയുന്ന അനുഭവം വേളാങ്കണ്ണി മാതാവിന്റെ പ്രത്യക്ഷവും അതിലെ പാൽക്കാരൻ പയ്യന് പാൽ നൽകിയ അത്ഭുതവുമായി വിദൂര ബന്ധം പുലർത്തുന്നു.
യുഗാന്ത്യത്തിനായി ലോകത്തെ ഒരുക്കാൻ പരിശുദ്ധ കുർബാനയും ജപമാലയും ആയുധങ്ങളായി സഹോദരി റാണിയിലൂടെ നൽകിയ ദിവ്യകാരുണ്യ മാതാവിനെ നമുക്ക് വണങ്ങാം…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles