മരിയാ വാള്‍ത്തോര്‍ത്ത വഴി ഈശോ നമ്മോട് പറയുന്നതെന്താണ് കേള്‍ക്കൂ

(ആഗസ്റ്റ് 21 – 1943)

ഇന്നത്തെ ദുരിതത്തിൽ സാത്താന്റെ ശക്തികളാണ് നീങ്ങുന്നത്. ഭൂമിയിലെ രാജ്യങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് യുദ്ധം ഉണ്ടാക്കുന്നതിന് അവന്റെ കറുത്ത ദൂതന്മാരെ അവൻ നിയോഗിച്ചിരിക്കുകയാണ്. സഹോദരങ്ങളെ കാട്ടിലെ ഹിംസ്രജന്തുക്കൾ ആക്കി മാറ്റി പരസ്പരം കടിച്ചുകീറിക്കുകയും കൊല്ലിക്കുകയും ചെയ്യുന്നു. നിങ്ങൾ ശരീരംകൊണ്ട് യുദ്ധം ചെയ്യുന്നു. എന്നാൽ സാക്ഷാൽ യുദ്ധം ചെയ്യുന്നത് നിങ്ങളുടെ ആത്മാക്കൾ ആണ്.

രക്തത്തിലുള്ള ഈ കളിയുടെ ചരട് വലിക്കുന്നത് സാത്താനാണ്. ഈ യുദ്ധത്തിൽ ശാരീരിക മരണത്തേക്കാൾ കൂടുതലായി ആത്മീയ മരണങ്ങളാണ് നടക്കുന്നത്. അന്തി ക്രിസ്തുവിന്റെ രാജ്യത്തിന് കെട്ടുറപ്പ് ഉണ്ടാകണമെങ്കിൽ രക്തവും സ്പർദ്ധയും കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരുതരം സിമന്റ് ആവശ്യമുണ്ട്.നിങ്ങൾ പരസ്പരം കഴുത്തുവെട്ടു ന്നു; ഈ തിന്മകൾക്ക് ഒന്നും കുറ്റപ്പെടുത്തുവാൻ ഒരു കാരണവുമില്ലാത്ത ദൈവത്തെ നിങ്ങൾ ശപിക്കുന്നു. തന്റെതായത് സംരക്ഷിക്കുവാൻ തന്റെ ദൂതന്മാരുടെ കൂടെ യുദ്ധം ചെയ്യുന്ന ദൈവത്തെ നിങ്ങൾ ശപിക്കുന്നു. ക്രിസ്ത്യാനികളുടെ ഹൃദയത്തിലുള്ള വിശ്വാസത്തെയും നല്ല മനുഷ്യരിലുള്ള നന്മയേയും സംരക്ഷിക്കുവാൻ ആണ് ദൈവം യുദ്ധം ചെയ്യുന്നത്.

ഭീകരത ചുറ്റിലും ഉണ്ടെങ്കിലും ദൈവം എപ്പോഴും ദൈവമാണെന്ന്- അതായത് നന്മയും നീതിയും ആണെന്നും- രക്ഷ കിട്ടുന്നത് ദൈവത്തിന്റെ നിയമം അനുസരിക്കുമ്പോൾ ആണെന്നും ചിലർ തിരിച്ചറിയുന്നു. ഇവർ പ്രകാശത്തിലേക്ക് ഉയരും; മറ്റുള്ളവർ അന്ധകാരത്തിലേക്ക് വീഴും.
എന്റെ പ്രധാനദൂതനാൽ പിന്തിരിഞ്ഞോടിപ്പിക്കപ്പെട്ട സാത്താൻ ഭൂമിയിലേക്ക് കടന്ന് ദൈവപുത്രരുടെ ഹൃദയങ്ങൾ കരസ്ഥമാക്കി ദൈവത്തെ പരാജയപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. കാരണം, നഷ്ടപ്പെടുന്ന ഓരോ ആത്മാവും ദൈവത്തിന് ഓരോ പരാജയമാണ്.സാത്താൻ എളുപ്പത്തിൽ ജയിക്കുന്നു. കാരണം, ജനഹൃദയങ്ങളിൽ അരൂപിയുടെ ജ്വാല അശേഷം ഇല്ല.

ദിവ്യ കുഞ്ഞാടിന്റെ തിരുരക്തത്തിന്ററെ ശക്തിയാൽ ഇവയെ ജയിച്ചവർ അനുഗ്രഹീതരാകുന്നു. അവർ വിശ്വസ്തരായിരുന്നു, എന്നും വിശ്വസ്തരായിരിക്കുകയും ചെയ്യും. സാത്താനെയും അവന്റെ ആകർഷണങ്ങളെയും നിരസിച്ചവരും ഭാഗ്യവാന്മാർ ആകുന്നു. ക്രിസ്തുവിനോടും അവന്റെ സഭയോടും വിശ്വസ്തത പുലർത്തുന്നവർ അനുഗ്രഹീതരാകുന്നു. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം നിമിത്തം സഭ വിച്ഛേദിക്കപ്പെടും. അന്തിക്രിസ്തുവിന്റെ പീഡനം ഉണ്ടാകും. എന്നാൽ,സഭ അവളുടെ മണവാളനെ പോലെ വലിയ രക്തസാക്ഷിത്വം വരിച്ച ക്രൂശിതനായ ക്രിസ്തുവിനെപ്പോലെ കൂടുതൽ സൗന്ദര്യത്തോടെ ഉയർത്തെഴുന്നേൽക്കും. മരിച്ചെന്നു തോന്നിച്ച അവൾ മഹത്വീകൃതയായി സ്വർഗ്ഗത്തിലേക്ക് വരും. അവിടെ യഥാർത്ഥ പാപ്പാ വിവാഹാഘോഷം നടത്തുന്നതിനായി അവളെ കാത്തിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles