വെളിപാട് പുസ്തകത്തെ പറ്റി ഈശോ മരിയ വാള്‍ത്തോര്‍ത്തയോട് പറഞ്ഞതെന്താണ്?

(ഈശോ മരിയ വാൾതോർത്ത വഴി വെളിപാട് പുസ്തകത്തെ പറ്റി നമ്മോട് സംസാരിക്കുന്നു)

ഈശോ പറയുന്നു: വെളിപാടിന്റെ പുസ്തകത്തിൽ തന്നെ എല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നത് പോലെ തോന്നിക്കും. പക്ഷേ,അങ്ങനെയല്ല. കാലങ്ങൾ കഴിയുംതോറും അവയ്ക്ക് കൂടുതൽ കൂടുതൽ ഗംഭീരമായ പ്രത്യാഘാതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു പറയുന്നതായിരിക്കും കൂടുതൽ ശരിയായിട്ടുള്ളത്.

നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നത് അന്തിക്രിസ്തുവിന്റെ മുന്നോടികളുടെ കാലം എന്നു ഞാൻ വിളിക്കുന്ന കാലത്താണ്. അടുത്തത് അന്തി ക്രിസ്തുവിന്റെ കാലമായിരിക്കും. അന്തിക്രിസ്തു സാത്താന്റെ മുന്നോടിയായിരിക്കും. അന്തി ക്രിസ്തുവിനെ സഹായിക്കുവാൻ സാത്താന്റെ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നതാണ് വെളിപാട് പുസ്തകത്തിൽ പറയുന്ന 2 മൃഗങ്ങൾ. ആ കാലം ഇപ്പോഴത്തെതിനേക്കാൾ കഷ്ടതകൾ നിറഞ്ഞതായിരിക്കും. തിന്മ വളരെ വർദ്ധിച്ചിരിക്കും.

വെളിപാട് പരാമർശിക്കുന്ന 7 കഠിന ദുരിതങ്ങൾ, ബാബിലോണിന്റെ പതനം എന്നിവയാൽ അന്തിക്രിസ്തു പരാജിതനായി കഴിയുമ്പോൾ സമാധാനത്തിന്റെ ഒരു കാലം ഉണ്ടാകും. എന്റെ അടയാളത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഒരുമിച്ച് കൂടുവാൻ സമയം ലഭിക്കും. ഒപ്പം അന്തിക്രിസ്തുവിന്റെ കാലം മൂന്നാം പ്രാവശ്യം ഏറ്റം കഠിന ദുരിതങ്ങൾ വിതച്ചു പ്രത്യക്ഷപ്പെടും. ഇത് സാത്താന്റെ അവസാനത്തെ വരവായിരിക്കും. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? നിങ്ങൾ വിശ്വസിക്കണം. കിള്ളിക്കിഴിച്ച് അവിശ്വാസം കാണിക്കരുത്.എന്റെ വെളിപ്പെടുത്തലുകൾ പരസ്പര വിരുദ്ധങ്ങളല്ല . വിശ്വാസത്തോടും ഹൃദയ പരമാർത്ഥതയോടും കൂടെ വായിച്ച് ഗ്രഹിക്കുവാൻ പഠിക്കുക.

കാര്യങ്ങൾ സുഗ്രഹം ആകുന്നതിന് ഞാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഇവിടെ എന്റെ രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം,ഞാൻ മാംസം ധരിച്ചതിനും മരിച്ചതിനും കാരണം ദൈവരാജ്യ സ്ഥാപനമാണ്. എന്റെ അപരിമിതമായ ശക്തി, നന്മ, ജ്ഞാനം, നിത്യജീവിതം,ശരീരത്തിന്റെ ഉയർപ്പ്,വിധികർത്താവായി എനിക്കുള്ള അധികാരം എന്നിവയ്ക്ക് എന്റെ രാജ്യത്തിൽ തെളിവുകളുണ്ട്.തന്നിമിത്തം വെളിപാട് ഗ്രന്ഥത്തിന്റെ വ്യാഖ്യാനം ഞാൻ നൽകുമ്പോൾ അവയിൽ പ്രധാനമായിട്ടുള്ള കാര്യങ്ങൾ എന്റെ വിധി,എന്റെ വിജയം, എന്റെ രാജ്യം എന്നിവയും സാത്താൻ അവനിൽ തന്നെയും അവന്റെ സ്നേഹിതനിലും, അവന്റെ മുന്നോടികളിലും പരാജയപ്പെടുന്നതും ആണ് മുന്തി നിൽക്കുന്നത്.
ജനങ്ങളെ, നിങ്ങൾ ശ്രദ്ധാപൂർവം വായിക്കുവാൻ ഒരു വൈരുദ്ധ്യവും ഇവയിൽ ഇല്ലെന്ന് നിങ്ങൾ കാണും. ഞാൻ പറഞ്ഞിട്ടുള്ളത് ഞാൻ പറഞ്ഞത് തന്നെ.

(ആഗസ്റ്റ് 27, 1943)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles