മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഫെബ്രുവരി ഏഴിന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരീഷ് ഹാളില്‍ നടക്കും. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. ഓസ്ട്രിയയിലെ ഐസന്സ്റ്റാറ്റ് രൂപത ബിഷപ്പ് ഡോ. അജിഡീയു ജോനാന് മുഖ്യാതിഥിയായിരിക്കും.

ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍  ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍,കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,സി.എഫ്. തോമസ് എംഎല്എ, ഡോ. സി. മേഴ്സി നെടുന്പുറം, ഡോ. ഡൊമനിക് ജോസഫ് എന്നിവര് പ്രസംഗിക്കും. നവതിയോട് അനുബന്ധിച്ച് മാര്‍ ജോസഫ് പവ്വത്തിലിന്റെ ചിത്രം ഉള്പ്പെടുത്തിയുള്ള തപാല് സ്റ്റാമ്പ് പോസ്റ്റല് വകുപ്പ് പുറത്തിറക്കുന്നുണ്ട്. സ്റ്റാമ്പിന്റെ പ്രകാശനം 31ന് വൈകുന്നേരം 4.30ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പ്രകാശനം ചെയ്യും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles