ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ സജീവമാക്കണം: മാര്‍ ജോസ് പുളിക്കന്‍.

കാക്കനാട്:  ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ സജീവമാക്കുവാന്‍  എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ  കുടുംബം, അല്മായര്‍, ജീവന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ ആഹ്വാനം ചെയ്തു.

ഉദരത്തില്‍ ശിശു രൂപം കൊള്ളുന്ന നിമിഷം മുതല്‍ മനുഷ്യജീവന്‍ ആരംഭിക്കുന്നു. തുടര്‍ന്ന് സ്വാഭാവിക മരണം സംഭവിക്കുന്ന സമയം വരെ ജീവനെ ആദരിക്കുവാന്‍ ശ്രദ്ധിക്കണം. കൊലപാതകം, ദയാവധം, ആത്മഹത്യ എന്നിവ ഉണ്ടാകാതെ ജീവന്റെ സംസ്‌കാരം സംരക്ഷിക്കുവാന്‍ ജാഗ്രത വേണമെന്നും, പ്രൊ ലൈഫ് അപോസ്തലെറ്റിന്റെ ‘പ്രൊ ലൈഫ് 2020’ കലണ്ടറിന്റെ കോപ്പി  മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ഡോ. റീത്താമ്മ കെ.വി. യ്ക്ക് നല്‍കി പ്രകാശനം  ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ആന്റണി മൂലയില്‍,  പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഡോ. ലോറന്‍സ് തൈക്കാട്ടില്‍, സെക്രട്ടറി ഡോ. ഡേയ്‌സന്‍ പാണേങ്ങാടന്‍, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടായത്തില്‍ , മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി ജോണ്‍, എ കെ സി സി ഡയറക്ടര്‍ ഫാ.ജിയോ  കടവില്‍, എ.കെ.സി.സി. പ്രസിഡന്റ് അഡ്വ  ബിജു പറനിലം, മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സണ്‍  എലവത്തുങ്കല്‍ കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles