യുവജനങ്ങൾ ആധുനിക മാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം: മാര്‍ ആലഞ്ചേരി

കൈപ്പുഴ (കോട്ടയം): മാധ്യമ ജാഗ്രതയെക്കുറിച്ച് യുവജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ആധുനിക മാധ്യമങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിൽ യുവജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ കെസിവൈഎൽ സുവർണജൂബിലി വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു കൈപ്പുഴ മാർ മാത്യു മാക്കിൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. വിശ്വാസം, സഭാ സ്നേഹം,സമുദായ പൈതൃകം എന്നിവ നിലനിർത്താൻ യുവജനങ്ങൾ എപ്പോഴും ശ്രദ്ധിക്കണം.

സഭാപാരന്പര്യവും സമുദായ പാരന്പര്യവും സംരക്ഷിക്കുന്നതിൽ ക്നാനായ സമൂഹം നൽകുന്ന സേവനങ്ങൾ നിസ്തുലമാണ്. മറ്റു മതങ്ങൾക്കും സമുദായങ്ങൾക്കും സമൂഹത്തിനും ക്നാനായ സമൂഹം ഏപ്പോഴും മാതൃകയാണ്.

ക്നാനായ സമുദായത്തിലെ യുവാക്കൾ കെസിവൈഎൽ സംഘടനയിലൂടെ കൂട്ടായ്മയിൽ ശക്തിപ്പെട്ടു സഭയ്ക്കുവേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അധ്യക്ഷതവഹിച്ചു. കോട്ടയം അർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ലോകായുക്ത ജസ്റ്റീസും കെസിവൈഎൽ അതിരൂപത പ്രഥമ ഡയറക്ടറുമായ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, തോമസ് ചാഴികാടൻ എംപി, കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഡബ്ല്യുഎ പ്രസിഡന്റ് ഡോ.മേഴ്സി ജോണ്, കെസിവൈഎൽ കോട്ടയം അതിരൂപത സെക്രട്ടറി ജോമി കൈപ്പാറേട്ട് , കെസിവൈഎൽ മലബാർ റീജൺ പ്രസിഡന്റ് ജോബിഷ് ജോസ് ഇരിക്കാലിൽ, ജോണീസ് പി. സ്റ്റീഫൻ, ആൽബർട്ട് ടോമി,ജിബിൻ വഞ്ചിയിൽ, ജിനി പുത്തൻകുടിലിൽ, ഷെല്ലി ആലപ്പാട്ട്, ജ്യോതിഷ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി നാലായിരത്തോളം ക്നാനായ യുവജനങ്ങളും മാതാപിതാക്കളും കുട്ടികളും അണിനിരന്ന വർണശബളമായ ജൂബിലി റാലിയും നടന്നു. സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമ്മേളന നഗറിലേക്കു നടന്ന ജൂബിലി റാലി കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. ക്നാനായ സമുദായത്തിന്റെ പാരന്പര്യവും തനിമയും വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ക്നാനായ വേഷത്തിലെത്തിയ യുവതീയുവാക്കളും റാലിക്കു മിഴിവേകി. റാലിക്കു മുന്നോടിയായി 700ലധികം അംഗംങ്ങൾ അണിചേർന്ന മെഗാ മാർഗംകളിയും നടന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles