ദൈവമഹത്വം മനുഷ്യ സമാധാനത്തിലാണ്: കർദിനാൾ മാർ ആലഞ്ചേരി

പ്രതികൂലങ്ങളുടെ മധ്യത്തിൽ ജനിച്ച യേശു മനുഷ്യന്റെ പ്രതിസന്ധികളിൽ പ്രത്യാശ പകരും. പരസ്പര സ്നേഹ സഹകരണത്തിലൂടെ ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാം. എല്ലാ മത മൂല്യങ്ങളും വിലപ്പെട്ടതാണ്. വിവിധ മത മൂല്യങ്ങൾ ഒരുമിച്ചു ചേരുമ്പോൾ സമുഹത്തിന്റെ മാനവികതക്ക് ശക്തി പകരും. ഒരു മതവും മറ്റൊരു മതത്തിനു ഭിഷണിയും അല്ല, മറിച്ച് പരസ്പര പുരകവും ആണ്.

സീറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭ അൽമായ ഫോറങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷവും മതാന്തര കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷം വഹിച്ചു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, എം പി ജോസഫ്, ഇമാം ഫൈസൽ അസ്ഹരി, എം എൻ സത്യദേവൻ, സി ജി രാജഗോപാൽ, ബാബു ജോസഫ്, ഡോ കൊച്ചുറാണി ജോസ്, ചാർളി പോൾ, ജോസഫ് അഞ്ചിപ്പറമ്പിൽ, ഡെന്നി തോമസ്, ഡേവിസ് വല്ലൂരാൻ, സാബു ജോസ്, സെബാസ്റ്റ്യൻ വടശ്ശേരി, പി ജെ പാപ്പച്ചൻ, ഹനീഫ ഹാജി, ജാൻസി ജോർജ്, ബേബി പൊട്ടനാനി, ബെന്നി ആന്റണി, ലക്സി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles