കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് കേസുകളൊന്നും ഇല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടിയുടെ നിരീക്ഷണത്തെ കുറിച്ചു എന്തെങ്കിലും അറിവുണ്ടോ എന്ന ചോദ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം ഉണ്ടായത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ജൂനിയര്‍ ആഭ്യതന്തര മന്ത്രി ജി കൃഷ്ണ റെഡ്ഡി മറുപടി പറഞ്ഞത്.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള രണ്ട് മതാന്തര വിവാഹങ്ങള്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിച്ചിരുന്നു എന്ന് റെഡ്ഡി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles