കല്‍ദായ സഭ രക്തസാക്ഷികളുടെ സഭയാണെന്ന് ഇറാക്കി പാത്രിയര്‍ക്കീസ്
കല്‍ദായ കത്തോലിക്കാ സഭ രക്തസാക്ഷികളുടെ സഭയാണെന്ന് ബാബിലോണ്‍ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ഫ്രാന്‍സിസ് പാപ്പായോട് പറഞ്ഞു.
‘ആദ്യ നൂറ്റാണ്ടു മുതല്‍ നമ്മുടെ കല്‍ദായ സഭ ഒരു മിഷണറി സഭയായിരുന്നു. അവിടെ നിന്ന് ചൈന വരെ സുവിശേഷം പ്രഘോഷിക്കാന്‍ അവര്‍ യാത്ര ചെയ്തു. അനേകര്‍ ഈ യാത്രയില്‍ രക്തസാക്ഷികളായി. ഇന്നും നിരവധി പേര്‍ രക്തസാക്ഷിത്വം വഹിച്ചു കൊണ്ടിരിക്കുന്നു.’ ഫ്രാന്‍സിസ് പാപ്പായ്ക്ക് എഴുതിയ കത്തില്‍ സാക്കോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട സാക്കോ ഇറാക്കിലെ മുസ്ലിം പൗരന്‍മാരുടെ കഷ്ടപ്പാകളെ കുറിച്ചും മരണങ്ങളെ കുറിച്ചും എഴുതിയിരുന്നു. ‘ ഞങ്ങളുടെ പൊതുവായ സഹനങ്ങള്‍ കൂടുതല്‍ നല്ല ഭാവിക്കായുള്ള പ്രത്യാശയുടെ അടയാളമാണെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു’ അദ്ദേഹം എഴുതി.