ലിവര്‍പൂള്‍ ബൈബിള്‍ കലോത്സവം യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാമേളയായി

ലിവർപൂൾ: മലയാളികൾക്ക് ആവേശം പകർന്നു ലിവർപൂളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവം. ആയിരക്കണക്കിനു കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തി.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാമേളയായി മാറിയ കലോത്സവം ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു. അയ്യായിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത എട്ടു റീജണൽ കലോത്സവങ്ങളിൽ വിജയികളായ ആയിരത്തിമുന്നൂറ് മത്സരാർത്ഥികൾ കലോത്സവങ്ങളിൽ പങ്കെടുത്തു.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. ജിനോ അരീക്കാട്ട്, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, കലോത്സവം ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് എട്ടുപറയിൽ , കലോത്സവം ചീഫ് കോഡിനേറ്റർമാരായ റോമിൽസ് മാത്യു,സിജി വൈദ്യാനത്ത്, വൈദികർ അല്മായ പ്രതിനിധികളും കലോത്സവത്തിനു നേതൃത്വം നൽകി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles