കുനിഞ്ഞു പോകുന്ന ശിരസുകൾ

അല്പം വേദനയോടെയാണ് ഞാനിത് കുറിക്കുന്നത്.
ഒരു സുഹൃത്തിൻ്റെ വീട്ടിൽ
സന്ദർശനത്തിന് ചെന്നതായിരുന്നു.
ഏറെനാൾ കൂടി കണ്ടുമുട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ.
അദ്ദേഹം ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി.
ഞങ്ങൾ സംസാരിക്കുന്ന സമയത്ത് ഞാനവരുടെ മക്കളെ ശ്രദ്ധിച്ചു.
രണ്ടുപേരും മൊബൈലിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഞാൻ ചോദിച്ച ഒന്നുരണ്ടു ചോദ്യക്കൾക്ക് അവർ മറുപടി നൽകി.
അതിനു ശേഷം
“സി യു ഫാദർ” എന്നു പറഞ്ഞ്
അവർ അകത്തേയ്ക്ക് പോവുകയും ചെയ്തു.
എൻ്റെ ചങ്ങാതി ദയനീയമായി
എന്നെ നോക്കി:
”അച്ചാ, ഇതാണ് ഇവിടുത്തെ സ്ഥിതി.
മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാതിരുന്നതായിരുന്നു.
എന്നാൽ കോവിഡ് വന്നതിൽ പിന്നെ ഓൺലൈൻ ക്ലാസുകളായതിനാൽ
വേറെ നിവൃത്തിയില്ലാതായി.
ഇപ്പോൾ അവർ ഫുൾ ടൈം ഫോണിലാണ്. ശകാരിച്ചും ഗുണദോഷിച്ചും മടുത്തു.
വീട്ടിൽ ആരെങ്കിലും വരുന്നത്
അവർക്കിപ്പോൾ ഇഷ്ടമല്ലെന്നായി.
എനിക്കറിയില്ല എന്തു ചെയ്യണമെന്ന്.”
തിരിച്ചുപോരാൻ സമയത്ത് അദ്ദേഹം
മക്കളെ മുറിയിൽ നിന്ന് വിളിച്ചു വരുത്തി.
ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ച് മടങ്ങിയപ്പോൾ എൻ്റെ സുഹൃത്തിൻ്റെ വാക്കുകൾ എൻ്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
പണ്ടൊക്കെ ആരെങ്കിലും
നമ്മുടെ ഭവനങ്ങളിൽ വരുമ്പോൾ
ടി.വി. ഓഫാക്കാനാണ് പറയാറുള്ളത്.
എന്നാൽ ഇന്ന് ആ സ്ഥിതി മാറി.
വരുന്ന അതിഥിയുടെ മുഖത്തേക്ക് നോക്കാൻ പോലും കയ്യിലിരിക്കുന്ന മൊബൈൽഫോൺ നമ്മെ അനുവദിക്കാറില്ല.
ക്രിസ്തുവിൻ്റെ കാലത്തുമുണ്ടായിരുന്നു പരിഗണന നൽകാത്തതിൻ്റെ കഥകൾ. ശിമയോൻ എന്ന ഫരിസേയൻ്റെ വീട്ടിൽ ക്രിസ്തു അതിഥിയായ് ചെന്നപ്പോൾ
അയാൾ ആതിഥ്യ മര്യാദകൾ ഒന്നും പാലിച്ചില്ല.
ഒരു പാപിനിയായ സ്ത്രീയാണ്
ക്രിസ്തുവിൻ്റെ പാദങ്ങൾ കഴുകാനും ചുംബിക്കാനും മുന്നോട്ടു വന്നത്
(Refലൂക്ക 7:36-50).
സ്നേഹപൂർവ്വമുള്ള ആ പരിചരണം ഒന്നുകൊണ്ടു മാത്രം അവളുടെ
പാപങ്ങൾ പൊറുക്കപ്പെട്ടു.
തിരിച്ചറിയാം;
പരിഗണന ഒരു പുണ്യമാണ്.
അതിഥികളെ മാത്രമല്ല കൂട്ടത്തിലുള്ളവരെയും കുടുംബത്തിലുള്ളവരെയും പരിഗണിക്കണം.
ഇക്കാലത്ത് ഒരുവന് നൽകാവുന്ന
ഏറ്റവും വലിയ പരിഗണന
മുഖത്തുനോക്കി സംസാരിക്കാൻ
സമയം കണ്ടെത്തുക എന്നതാണെന്നു കൂടെ ഓർമപ്പെടുത്തട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles