കൂകിപ്പായും ഹോസ്പിറ്റല്‍!

ഇത് രോഗികളുടെ അടുത്തേക്ക് ഓടിയെത്തുന്ന ആശുപത്രി. ഓടിയെത്തുന്നത് റെയില്‍ പാളത്തിലൂടെ. ഇതൊരു തീവണ്ടിയാണ്. ഇന്ത്യയില്‍ രോഗികള്‍ക്ക് ചികിത്സയുമായി എത്തുന്ന ഈ ട്രെയിനിന്റെ പേരാണ് ലൈഫ് ലൈന്‍ എക്‌സ്പ്രസ്.

1991 മുതല്‍ ഈ ലൈഫ് ലൈന്‍ എക്‌സ്പ്രസ് രോഗികളെ പരിചരിച്ചും രോഗങ്ങള്‍ സുഖമാക്കിയും ഓടിക്കൊണ്ടിരിക്കുന്നു. ഏറ്റവും അത്യാധുനിക മെഡിക്കല്‍ സജ്ജീകരണങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ആശുപത്രികളിലേക്ക് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഈ തീവണ്ടി സൗജന്യ രോഗീപരിപാലനം നല്‍കുന്നു.

ഇന്ത്യന്‍ എന്‍ജിഒ ഇംപാക്ട് ഇന്ത്യ ഫൗണ്ടേഷന്‍ സ്ഥാപിച്ച ഈ തീവണ്ടി ഇതു വരെ രാജസ്ഥാന്‍ മുതല്‍ കര്‍ണാടക വരെ 12 ലക്ഷത്തോളം രോഗികള്‍ക്ക് ചികിത്സ എത്തിച്ചു കഴിഞ്ഞു. നീല നിറത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ തീവണ്ടിയില്‍ 40 ഡോക്ടര്‍മാര്‍ സന്നദ്ധ സേവനം നല്‍കുന്നു. ഓരോ മാസവും ഓരോ നഗരങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടാണ് ഇവര്‍ ചികിത്സ നല്‍കുന്നത്. ചികിത്സാ സൗകര്യങ്ങള്‍ കടന്നു ചെല്ലാത്ത ഗ്രാമങ്ങളാണ് ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles