വൈദികര്‍ക്ക് സമാശ്വാസമായി മാര്‍പാപ്പായുടെ കത്ത്

വത്തിക്കാന്‍ സിറ്റി: സമീപകാലത്തുണ്ടായ ചില പുരോഹിതരുടെ ദുര്‍മാതൃകാപരമായ പ്രവര്‍ത്തിമൂലം മനസ്സുലഞ്ഞ ആത്മാര്‍ത്ഥമായി ജീവിക്കുന്ന വൈദികര്‍ക്കായി ഫ്രാന്‍സിസ് പാപ്പാ കത്തച്ചു. ലോകത്തെമ്പാടുമുളള നാല് ലക്ഷത്തിലേറെ വരുന്ന കത്തോലിക്കാ വൈദികര്‍ക്കാണ് വി. ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിവസം പാപ്പാ കത്തയച്ചത്.

ഏതാനും വൈദികര്‍ നടത്തിയ ലൈംഗികാക്രമണങ്ങള്‍ മൂലം സമൂഹം സംശയത്തിന്റെ കണ്ണുകളോടെ എല്ലാ വൈദികരെയും വീക്ഷിക്കുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുന്ന അവസ്ഥയിലാണ് പാപ്പാ സമസ്ത വൈദികര്‍ക്കും സമാശ്വാസമായി എത്തിയിരിക്കുന്നത്.

ഒരു മൂത്ത സഹോദരന്‍ എഴുതുന്നതു പോലെ ഈ കത്തിനെ കാണണം എന്ന് പറഞ്ഞു കൊണ്ടാണ് പരിശുദ്ധ പിതാവ് കത്തെഴുതിയിരിക്കുന്നത്. 5000 ത്തോളം വാക്കുകള്‍ അടങ്ങിയതാണ് ഈ കത്ത്.

ഈ യാത്രയില്‍ എല്ലാത്തരം ബുദ്ധിമുട്ടുകളും നിങ്ങള്‍ നേരിടുന്നുണ്ടെങ്കിലും നിങ്ങള്‍ പൗരോഹിത്യജീവിതമെന്ന പുസ്തകത്തിലെ ഏറ്റവും മികച്ച താളുകളാണ് രചിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles