നായ പഠിപ്പിച്ച പാഠം

അങ്ങനെയൊരു കാഴ്ച വീക്ഷിച്ചത് വർഷങ്ങൾക്കു മുമ്പാണ്.
ഒരു ഇറച്ചി കടക്കാരൻ്റെ വെട്ടേറ്റ്
കാലൊടിഞ്ഞ നായ.
ഒന്നു രണ്ടു ദിവസം അത് വഴിയോരത്തായിരുന്നു.
കച്ചവടക്കാരിൽ ചിലർ
അതിന് ഭക്ഷണം നൽകി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ
ഒടിഞ്ഞ കാൽ നിലത്ത്കുത്തി,
ചന്തയിലെ മറ്റ് നായ്ക്കൾക്കൊപ്പം
അത് പയ്യെ നടക്കാൻ തുടങ്ങി.
വഴിയോരത്ത് വളരുന്ന
നായയ്ക്ക് മുറിവേറ്റാൽ,
മുറിവേൽപ്പിച്ചവർ പോലും
ചിലപ്പോൾ അതിനെ തിരിഞ്ഞു നോക്കാറില്ല.
എന്നാൽ, ഒറ്റപ്പെടലും തിരസ്ക്കരണവും
അതിജീവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ നായ അതിൻ്റെ ജീവിതം പിന്നെയും ആരംഭിക്കും.
മൃഗങ്ങളിൽ പലതിൻ്റെയും കാര്യം ഇങ്ങനെയൊക്കെയാണ്.
എന്നാൽ മനുഷ്യരുടെ കാര്യമോ?
ഒന്നാശ്വസിപ്പിക്കാൻ ആരുമില്ലെന്ന് ആവലാതിപ്പെടുന്നവരും
ആശുപത്രിയിലായിരുന്നിട്ടുപോലും
ആരും സന്ദർശിച്ചില്ല എന്ന് പരാതിപ്പെടുന്നവരും
അത്യാവശ്യ സ്ഥിതിയിൽ ആരും സഹായത്തിനെത്തിയില്ലെന്ന്
പറയുന്നവരും നമുക്കിടയിലില്ലെ?
എന്നാൽ ബുദ്ധിയും ജ്ഞാനവും
ഇല്ലാത്ത മൃഗങ്ങളുടെ കാര്യമോ?
അവയ്ക്കുള്ളത്ര അതിജീവനത്തിൻ്റെ
ത്രാണി പലപ്പോഴും നമുക്കില്ലാതെ പോകുന്നു.
അതിജീവനത്തിൻ്റെ പാഠങ്ങൾ
ക്രിസ്തുവോളം പഠിപ്പിച്ച
മറ്റൊരു ഗുരുവുണ്ടെന്ന് തോന്നുന്നില്ല.
മൂന്നു പ്രാവശ്യമാണ് തൻ്റെ ശിഷ്യരെ
അടുത്തു വിളിച്ച്, താൻ ശത്രുക്കളുടെ കരങ്ങളിൽ ഏൽപിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും അവിടുന്ന് മുന്നറിയിപ്പു നൽകുന്നത്
( Ref: ലൂക്ക18:31-33).
എന്നിട്ടുപോലും ശിഷ്യന്മാർ
ചിതറിയോടുന്നു.
അതെ,
പുനരുത്ഥാനത്തിൻ്റെയും
അതിജീവനത്തിൻ്റെയും
പ്രത്യാശ നഷ്ടപ്പെടുമ്പോൾ
ചെറിയ സഹനങ്ങൾ പോലും
നമ്മെ പിടിച്ചുലയ്ക്കുമെന്ന് തീർച്ചയാണ്.
അതിനാൽ പ്രത്യാശയുടെ താളം മുഴങ്ങുന്നതാവട്ടെ നമ്മുടെ ജീവിതം.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles