ഇന്നത്തെ നോമ്പുകാല ചിന്ത

ബൈബിള്‍ വായന

ലൂക്ക 11. 21 -23

‘ശക്തന്‍ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്.22 എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.23 എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.’

ധ്യാനിക്കുക
എന്റെ ബലഹീനതകള്‍ ഏതെല്ലാമാണ്? എന്റെ ശക്തികള്‍ ഏതെല്ലാമാണ്? എന്റെ ശക്തിക്ക് ഉറവിടം ഏതാണ്? എന്നെ ദുര്‍ബലപ്പെടുത്തുന്നത് എന്താണ്?

ഞാന്‍ യേശുവിനോടൊത്ത് ചേര്‍ന്നിരിക്കാത്തപ്പോള്‍ എനിക്ക് എന്താണ് സംഭവിക്കുന്നത്?

ഞാന്‍ ദുര്‍ബലനായിരിക്കുമ്പോള്‍ ഞാന്‍ ശക്തനാണ്. കാരണം എന്നെ ശക്തനാക്കുന്നത് ദൈവമാണ്. ദൈവത്തിന്റെ ശക്തി എനിക്ക് എവിടെ കണ്ടെത്താനാകും?

പ്രാര്‍ത്ഥിക്കുക

വിശ്വസ്തനായ ദൈവമേ, എന്റെ ഏറ്റവും മോശം കാലത്ത് എന്നെ സ്‌നേഹിച്ചതിനും എന്റെ ഏറ്റവും ദര്‍ബലമായ അവസ്ഥയില്‍ എന്നെ കരങ്ങളില്‍ വഹിച്ചതിനും നന്ദി. അങ്ങയിലാണ് ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും കണ്ടെത്തുന്നത്. എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും. വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹിത്തിലും നിലനില്ക്കാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍

‘നാം തെറ്റുചെയ്യുമ്പോഴും യേശു നമ്മോട് വിശ്വസ്തനാണ്, നമ്മോട് ക്ഷമിക്കാന്‍ വേണ്ടി അവിടുന്ന് കാത്തിരിക്കും. കരുണാനിധിയായ പിതാവിന്റെ മുഖമാണ് യേശു. ഇതാണ് വിശ്വസ്ത സ്‌നേഹം’ (ഫ്രാന്‍സിസ് പാപ്പാ)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles