ഇന്നത്തെ നോമ്പുകാല ചിന്ത

3 ഏപ്രില്‍ 2020

 

ബൈബിള്‍ വായന
യോഹന്നാന്‍ 10. 37 – 38

‘ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേïാ.38 എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും’

ധ്യാനിക്കുക

ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ശ്രവിക്കുന്നു. ഞാന്‍ കേള്‍ക്കുമ്പോള്‍ ദൈവം പറയുന്നു. ആഴമേറിയ ദൈവ വിശ്വാസവും ദൈവാശ്രയവും ഉണ്ടാകാന്‍ ഞാന്‍ എന്തു ചെയ്യണം?

യേശു എപ്പോഴും പിതാവുമായ ഗാഢ ബന്ധം പുലര്‍ത്തുന്നു. പിതാവും യേശുവുമായി എനിക്ക് എങ്ങനെ ഗാഢബന്ധം പുലര്‍ത്താന്‍ സാധിക്കും? ഈ ബന്ധം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യമെന്ത്?

യേശു വന്നത് പിതാവിന്റെ തിരുഹിതം നിറവേറ്റാന്‍ വേണ്ടിയാണ്. യേശു ഈ ലോകത്തില്‍ നിര്‍വഹിക്കണം എന്ന് ദൈവം നിശ്ചയിച്ച് അയച്ച ആ ജോലി എന്താണ്? ഞാന്‍ ചെയ്യണം എന്ന് ദൈവം ആഗ്രഹിച്ച് അയച്ച ആ ജോലി എന്താണ്.

പ്രാര്‍ത്ഥിക്കുക

കര്‍ത്താവായ യേശു ക്രിസ്തുവേ, ദൈവഹിതം നിറവേറ്റുന്നതില്‍ നിന്ന് അങ്ങ് ഒരിക്കലും പിന്‍വാങ്ങുന്നില്ല. ഞാന്‍ ചെയ്യണം എന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഈ ഭൂമിയില്‍ ചെയ്യുന്നതിനായി എന്നെ തന്നെ സമര്‍പ്പിക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങനെ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും കൈവരട്ടെ. എല്ലാ കാര്യങ്ങളും വലിയ സ്‌നേഹിത്തോടെ നിര്‍വഹിക്കാന്‍ എനിക്ക് ശക്തി നല്‍കണമേ. ആമ്മേന്‍.

‘നമുക്കെല്ലാവര്‍ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയില്ല. എന്നാല്‍ എല്ലാവര്‍ക്കും ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാന്‍ സാധിക്കും’ മദര്‍ തെരേസ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles