ഇന്നത്തെ നോമ്പുകാല ചിന്ത

7 മാര്‍ച്ച് 2020

ബൈബിള്‍ വായന
മത്തായി 5. 44-45
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.  അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.

ധ്യാനിക്കുക

സ്വര്‍ഗസ്ഥനായ പിതാവിന്റെ പരിപൂര്‍ണത സ്‌നേഹമാണ്. താന്‍ സ്‌നേഹിച്ചതു പോലെ എങ്ങനെ സ്‌നേഹിക്കാന്‍ സാധിക്കും എന്നു നമ്മെ പഠിപ്പിച്ചു തരാന്‍ വേണ്ടിയാണ് യേശു ഈ ലോകത്തിലേക്ക് വന്നത്. പിതാവിന്റെ സ്‌നേഹിത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?

എന്റെ ശത്രുക്കള്‍ക്കു വേണ്ടിയും എന്നെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ എനിക്ക് കഴിയാത്തത് എന്തു കൊണ്ട്? ഇന്ന് എന്നെ വെല്ലുവിളിക്കുന്ന ദൈവവചനം ഏതാണ്?

ദൈവത്തിന് ഒന്നും അസാധ്യമല്ല. സ്വര്‍ഗപിതാവ് പരിശുദ്ധനായിരിക്കുന്നതു പോലെ പരിപൂര്‍ണനാകുവാന്‍ ഞാന്‍ എന്തു ചെയ്യണം?

പ്രാര്‍ത്ഥിക്കുക

കര്‍ത്താവായ യേശു ക്രിസ്തുവേ, കുരിശില്‍ വച്ച് അവിടുന്ന് ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുവല്ലോ. പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ. ഇത് വളരെ പ്രയാസകരമാണെന്ന് ഞാന്‍ അറിയുന്നു.ആയതിനാല്‍, പരിശുദ്ധാത്മാവിന്റെ കൃപയും ശക്തിയും നല്‍കണമേ. അങ്ങനെ അവിടുത്തെ പോലെ എന്റെ ശത്രുക്കളെ സ്‌നേഹിക്കാനും അവരോട് ക്ഷമിക്കുവാനും എനിക്ക് ശക്തി ലഭിക്കട്ടെ. ആമ്മേന്‍.

‘അവര്‍ ആയിരിക്കുന്നതു പോലെ കണ്ടല്ല നാം ശത്രുക്കളെ സ്‌നേഹിക്കുന്നത്, മറിച്ച് നമ്മുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് അവര്‍ ആരായിത്തീരും എന്നതോര്‍ത്താണ്’ (വി. അഗസ്റ്റിന്‍)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles