എന്റെ മുഴുഹൃദയത്തോടും കൂടെ ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ? (നോമ്പുകാല ചിന്ത)
ബൈബിള്‍ വായന
ഹോസിയ 14. 2
‘കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും’
ധ്യാനിക്കുക
നാം ദൈവത്തിലേക്ക് മടങ്ങിയെത്തുന്ന ഒരു കാലഘട്ടമാണ് നോമ്പുകാലം. നമ്മെ മടക്കി വിളിച്ച് ദൈവം മടുക്കുന്നില്ല. ദൈവത്തിലേക്ക് മടങ്ങി വരുന്നതില്‍ നിന്ന് എന്നെ തടയുന്നത് എന്താണ്?
നോമ്പുകാലം സൗഖ്യത്തിന്റെ കാലമാണ്. എന്റെ അവിശ്വസ്തത ദൈവം സൗഖ്യപ്പെടുത്തുന്നു. ഞാന്‍ എപ്പോഴാണ് ദൈവത്തോട് അവിശ്വസ്തനായിരിന്നിട്ടുള്ളത്?
ഞാന്‍ അവരെ മുഴുഹൃദയത്തോടെ സ്‌നേഹിക്കും. ദൈവം നമ്മെ അടിസ്ഥാനപരമായും സമ്പൂര്‍ണമായും സ്‌നേഹിക്കുന്നു. എന്റെ മുഴുഹൃദയത്തോടും കൂടെ ഞാന്‍ അവിടുത്തെ സ്‌നേഹിക്കുന്നുണ്ടോ?
പ്രാര്‍ത്ഥിക്കുക
കരുണാമയനും ദയാനിധിയുമായ ദൈവമേ, ഞങ്ങള്‍ പലപ്പോഴും അങ്ങയെ മറന്നു കളഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങളുടെ പാപങ്ങളില്‍ അങ് ഞങ്ങളെ ഉപേക്ഷിച്ചില്ല. ഞങ്ങളുടെ മുറിവുകള്‍ സുഖപ്പെടുത്തുന്ന സ്‌നേഹത്തിനും ഞങ്ങളുടെ ആത്മാവിനെ നവീകരിക്കുന്ന വിശ്വസ്തതയ്ക്കും നന്ദി. അവിടുത്തെ ആത്മാവിനെ അയച്ച് എന്നെ സ്വഭവനത്തേലക്ക് മടക്കി കൊണ്ടു വരണമേ. ഞാന്‍ അങ്ങയുടേതാണല്ലോ. ആമ്മേന്‍.
‘ദൈവകരങ്ങളിലേക്ക് സ്വയം എറിഞ്ഞു കൊടുക്കാന്‍ ഭയപ്പെടേണ്ടതില്ല. അവിടുന്ന് പിന്‍മാറി നീ വീഴാന്‍ അനുവദിക്കുകയില്ല. ആകുലതകള്‍ മാറ്റി വച്ച് അവിടുത്തെ കരങ്ങളിലേക്ക് സ്വയം നല്‍കുക. അവിടുന്ന് നിന്നെ സ്വാഗതം ചെയ്യുകയും സുഖപ്പെടുത്തുകയും ചെയ്യും.’ (വി. അഗസ്റ്റിന്‍)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.