നാളെ, നാളെയല്ല. ഇന്നു തന്നെ ദൈവത്തിലേക്ക് മടങ്ങുവിന്‍! (നോമ്പുകാലചിന്ത)

നിന്നെ അനുതാപത്തിലേയ്ക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം ;(Rom 2:4)

മനുഷ്യജീവിതത്തിൽ ദൈവകാരുണ്യം അർഥപൂർണ്ണമാകുന്നത് ഒരുവൻ അനുതാപത്തിലേയ്ക്ക് കടന്നുവരുമ്പോളാണ്. ഇന്നിന്റെ ലോകത്ത് കരുണയുടെ പേരിൽ അനുതാപവും മാനസാന്തരവും പലരും മറന്നുതുടങ്ങിയിരിക്കുന്നു. കരുണ സ്വീകരിക്കാനുള്ള അടിസ്ഥാന യോഗ്യത മാനസാന്തരമാണെന്ന് പലരും സൗകാര്യപൂർവ്വം മറക്കുന്നു. അപരനെ വിധിക്കുകയും, വിധിക്കുന്നവൻതന്നെ അതേകുറ്റങ്ങൾ ചെയ്യുന്ന നന്മയില്ലാത്ത കാലമാണിത്. ദൈവത്തിന്റെ വിധിയിൽ നിന്ന് അവിടുത്തെ കാരുണ്യത്താൽ രെക്ഷപെടാമെന്ന മിഥ്യാധാരണയാൽ ദൈവനീതിയെ മറന്നു ദൈവത്തിന്റെ നിസ്സീമമായ കരുണയും ക്ഷമയും ഒരുവൻ നിസ്സാരമാക്കുന്നു.

അബ്രഹാം ദൈവത്തിന്റെ വാഗ്ദാനങ്ങളിലെന്നതിനേക്കാൾ; വിശ്വാസതനായ ദൈവത്തിൽ ശരണം വച്ചു. മനുഷ്യ പ്രതീക്ഷയ്ക്കു വകയില്ലാത്തപ്പോഴും അബ്രഹാം ദൈവത്തിൽ പ്രതീക്ഷവച്ചു. വിശുദ്ധിയിലും വിശ്വാസത്തിലും വളർന്നു. എന്നാൽ പാപികൾ പാപത്തിൽ തന്നെ തുടരുന്നതിനാൽ ശരണത്തിനും വിശ്വാസത്തിനും വിരുദ്ധമായി നിരാശയിൽ ചരിക്കുന്നു.അവർ ദുർമരണതെ ഭയപ്പെടുന്നു. എന്നിരുന്നാലും ദുഷ്ടജീവിതത്തെ ഭയപ്പെടുന്നില്ല. താൻ ഇടിമിന്നലിലോ വാഹനഅപകടത്തിലോ മരിക്കയില്ലെന്ന് ഉറപ്പിച്ചു പറയാൻ ആർക്കു കഴിയും ? മരണസമയത്ത് അനുതപിക്കാൻ അവസരം കിട്ടിയാലും യഥാർത്ഥ അനുതാപം ഉണ്ടാകുമെന്ന് ആർക്കുപറയാനാവും.

വിശുദ്ധ ബർണാഡ് പറയുന്നു: “അപകടത്തെ സ്നേഹിക്കുന്നവൻ അതിൽ നശിച്ചുപോകും.തിന്മയുടെ നാശത്തിൽ നിന്നും രക്ഷപെടുവാൻ അവൻ പ്രയാസപ്പെടുന്നുണ്ട്. എന്നാൽ അതിനുസാധിക്കുകയില്ല.തന്റെ ദുഷ്ടതയാൽ ഞെരുക്കപെട്ട ആ അവസ്ഥയിൽ തന്നെ ജീവിതം അവസാനിക്കുകയും ചെയ്യും.” ദൈവിക പ്രചോദനങ്ങൾക്കു കാതോർക്കാതെ ഹൃദയകാഠിന്യത്തിൽ തുടരുന്നവന് നിർഭാഗ്യം. അവന്റെ മനം കല്ലുപോലെ കടുക്കുന്നു.കൊല്ലന്റെ കൂടംപോലെ ഉറയ്ക്കുകയും ചെയ്യുന്നു.അവൻ കൂടുതൽ കൂടുതൽ നന്ദിഹീനനായി മാറുന്നു. അവന്റെ മനസ്സലിഞ്ഞു ദൈവസ്വരം കേൾക്കുന്നതിനു പകരം കൂടുതൽ കൂടുതൽ കഠിനഹൃദയനാകുന്നു. ‘സ്വാർതഥ മതിയായി,സത്യത്തെ അനുസരിക്കാതെ,ദുഷ്ടതയ്ക്ക് വഴങ്ങുന്നവർ കോപത്തിനു പാത്രമാകും.

നാളെത്തെയ്ക്ക് മാറ്റി വയ്ക്കാതെ ;ഇന്നുതന്നെ ദൈവത്തിലെയ്ക്ക് മടങ്ങിവരാം. ബോധപൂർവം പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റാം. പൂർണ ബോധ്യത്തിൽ മനസ്തപിക്കാം… പാപങ്ങൾ ഏറ്റുപറയാം ദൈവകരുണ സ്വീകരിക്കാം……


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles