ഇന്നത്തെ നോമ്പുകാല ചിന്ത

3 മാര്‍ച്ച് 2020

സുവിശേഷ വായന – മത്തായി 6. 14 -15

‘മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.’

ധ്യാനിക്കുക

ദൈവത്തിന്റെ ക്ഷമ അനുഭവിക്കുവാനുള്ള ഒരു ആഹ്വാനമാണ് നോമ്പുകാലം. തന്റെ മക്കളുടെ മടങ്ങിവരവും കാത്തിരിക്കുന്ന പിതാവാണ് അവിടുന്ന്. എന്റെ പിതാവിനോടെന്നതു പോലെ ഞാന്‍ ദൈവവുമായി ബന്ധപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍ കാരണമെന്ത്?

ഞാന്‍ ക്ഷമിച്ചാല്‍ എന്തു സംഭവിക്കും? ഞാന്‍ ക്ഷമിക്കാതിരിക്കുമ്പോള്‍ എന്തു സംഭവിക്കും?

ദൈവത്തിന്റെ ക്ഷമ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നോമ്പുകാലം നമ്മോട് ആവശ്യപ്പെടുന്നു, പ്രത്യേകിച്ച് നമ്മെ വേദനിപ്പിച്ചവരോട്. ആരോടാണ് ഈ ജീവിതത്തില്‍ ഞാന്‍ ക്ഷണിക്കേണ്ടത്? എന്നെ ദ്രോഹിച്ചവരോട് ഞാന്‍ എങ്ങനെയാണ് ക്ഷമിക്കേണ്ടത?

പ്രാര്‍ത്ഥിക്കുക

സ്വര്‍ഗീയ പിതാവേ, എല്ലാ സ്‌നേഹത്തിന്റെയും ക്ഷമയുടെയും ഉറവിടമായവനേ. പാപിയായ എന്നോട് എത്ര ക്ഷമിച്ചാലും അങ്ങേയ്ക്ക് മടുക്കുന്നില്ല. എന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ച് അങ്ങയുടെ സാദൃശ്യത്തിലായിരിക്കാന്‍ എനിക്ക് കൃപ നല്‍കണമേ. ആമ്മേന്‍.

‘നാം എന്തു പറയുന്നു, എങ്ങനെ പറയുന്നു, എന്ത് വാക്കും ആംഗ്യവും ഉപയോഗിക്കുന്നു എന്നതെല്ലാം ദൈവത്തിന്റെ കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും ക്ഷണയുടെയും പ്രതിഫലനമാകട്ടെ’
ഫ്രാന്‍സിസ് പാപ്പാ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles