ക്രൈസ്തവരോടുള്ള അവഗണനയും നീതിനിഷേധവും അതിരുകടക്കുന്നു: ലെയ്റ്റി കൗണ്‍സിൽ

കോ​ട്ട​യം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ക്രൈ​സ്ത​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യും നീ​തി നി​ഷേ​ധ​വും അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ ലെ​യ്റ്റി കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യ​ർ വി.​സി. സെ​ബാ​സ്റ്റ്യ​ൻ. പ്ര​ഫ.​ജോ​സ​ഫ് മു​ണ്ട​ശേ​രി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ൽ പോ​ലും 80 ശ​ത​മാ​നം മു​സ​ലിം സ​മു​ദാ​യ​ത്തി​നും 20 ശ​ത​മാ​നം ക്രൈ​സ്ത​വ​രു​ൾ​പ്പെ​ടെ ഇ​ത​ര ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത് തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​സം​ഖ്യാ ആ​നു​പാ​തി​ക​മാ​യി 59:41 രീ​തി​യി​ൽ ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ ക്രൈ​സ്ത​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​നെ വ​കു​പ്പു​മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ​സ്വ​ത്തു​പോ​ലെ കാ​ണു​ന്ന​ത് ജ​നാ​ധി​പ​ത്യ​ഭ​ര​ണ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല. എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യ​വും പ​ങ്കാ​ളി​ത്ത​വും ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ഉ​റ​പ്പു​വ​രു​ത്ത​ണം. ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി​യും ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും പ്ര​ധാ​ന​പ്പെ​ട്ട അം​ഗ​ങ്ങ​ളും ഒ​രേ സ​മു​ദാ​യ​ത്തി​ൽ നി​ന്നാ​യി​രി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല.

കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ 18.38 ശ​ത​മാ​നം ക്രൈ​സ്ത​വ​രാ​ണെ​ന്നി​രി​ക്കെ വി​വി​ധ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ നി​ന്നും വ​കു​പ്പ് ഭ​ര​ണ​പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ന്നും ക്രൈ​സ്ത​വ​രെ മ​നഃ​പൂ​ർ​പം ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ​പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലും പ്രാ​തി​നി​ധ്യ​ത്തി​ലും സം​സ്ഥാ​ന​സ​ർ​ക്കാ​ർ ക്രൈ​സ്ത​വ​രോ​ട് വ​ലി​യ വി​വേ​ച​ന​മാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​വി​ഭാ​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി സം​ഘ​ടി​ച്ചു രം​ഗ​ത്തു​വ​ര​ണം.

ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ക​രെ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന യു​ഡി​എ​ഫും ഇ​തേ ന​യ​മാ​ണു ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ സ്വീ​ക​രി​ച്ച​ത്. ക്രൈ​സ്ത​വ​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലും വോ​ട്ടു​ബാ​ങ്ക് മാ​ത്രം ല​ക്ഷ്യ​മാ​ക്കി അ​വ​സ​ര​വാ​ദ​സ​മീ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്നും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles