കൊരട്ടി മുത്തിയുടെ അത്ഭുത ചരിത്രം

ചാലക്കുടി എന്ന ചെറിയ പട്ടണത്തിനു പെരുമ ഏറെയുണ്ട്. സീറോ മലബാര്‍ അതിരൂപതയുടെ കീഴില്‍ അറിയപ്പെടുന്ന കൊരട്ടി മുത്തിയുടെ പള്ളി സ്ഥിതി ചെയുന്ന നാടാണ് ചാലക്കുടി. പേര് കേള്‍ക്കുമ്പോള്‍ തന്നെ അതിശയം തോന്നാം. കൊരട്ടി പള്ളിയിലെ കൊരട്ടി മുത്തി ഏറെ പ്രസിദ്ധമാണ്. കൊരട്ടി മുത്തി എന്നീ പേരുകള്‍ പള്ളിക്ക് പുരാതന കാലത്തെ ബുദ്ധ മതവും ദ്രാവിഡ സംസ്‌ക്കാരത്തിന്റെ ബന്ധവും കോര്‍ത്തിണക്കുന്നതാണ്. ഇവിടത്തെ രേഖകള്‍ ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലെ ആണ്. കൊരട്ടി മുത്തിക്ക് പൂവന്‍ കുല മാതാവ് എന്ന് പേര് കൂടി ഉണ്ട്. ആ ഒരു പേരിലും മാതാവ് അറിയപ്പെടുന്നു. പുരാതന കാലത്തെ ബുദ്ധ വിഹാര കേന്ദ്രമായിരുന്നു ഈ പള്ളി എന്ന് ചരിത്രം സൂചിപ്പിക്കുന്നു.1381ല്‍ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്ന് ആണ് വിശ്വാസം.

ഐതിഹ്യം

കൊരട്ടി മുത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യം ഇങ്ങിനെയാണ്. മേലൂരിലെ ഒരു കര്‍ഷകന്‍ പണ്ടൊരിക്കല്‍ പള്ളിയിലെ മുത്തിക്ക് നേര്‍ച്ചയായി കൊണ്ട് വന്ന കായക്കുല ജന്മി തട്ടിയെടുത്തുവെന്നും തുടര്‍ന്ന് ജന്മിക്കു ഉണ്ടായ അസുഖം മാറാന്‍ മുത്തിക്ക് നേര്‍്ച്ച നല്‍കിയെന്നുമാണ് ഐതിഹ്യം. ഇത് നേര്‍ച്ചയുമായി ബന്ധപ്പെട്ട ഐതിഹ്യമാണിത്.

പെരുന്നാള്‍

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ആണ് കൊരട്ടി മുത്തിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ പത്തിന് ശേഷം വരുന്ന ശനി ആഴ്ചയോ ഞായറാഴ്ചയോ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ആഘോഷം ഗംഭീരമായി നടത്തപ്പെടുന്നു. നാനാ ജാതി മതസ്ഥരും വികാരിമാരും കന്യാസ്ത്രീകളും മറ്റു വിശ്വാസികളും പങ്കെടുക്കുന്നു. എട്ടാം നാള്‍ എട്ടാമിടം ആഘോഷിക്കുന്നു.

പൂവന്‍ കുലയാണ് കൊരട്ടി പള്ളിയിലെ പ്രധാന നേര്‍ച്ച. ഭക്തന്മാര്‍ അവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പൂവന്‍ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമര്‍പ്പിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാനാണ് ഈ നേര്‍ച്ച ചെയുന്നത്.

മറ്റൊരു നേര്‍ച്ചയാണ് ഭജന. നിരാഹാരമിരുന്നു പള്ളിയില്‍ ഭജന പാടാനിരിക്കുന്നത് തെറ്റ് കുറ്റങ്ങള്‍ക്കുള്ള മാപ്പു അപേക്ഷ ആയിട്ടും അനുഗ്രഹത്തിനായും ചെയ്തു വരുന്നു. പാപ പരിഹാരത്തിനായി മുട്ടിലിഴല്‍ പ്രദക്ഷിണവും നടത്തി വരുന്നു.

പള്ളി വാതില്‍ക്കല്‍ മുതല്‍ കൊരട്ടി മുത്തിയുടെ രൂപം വരെയാണ് മുട്ടിലിഴല്‍ നടത്തുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ഒരു ആചാരമായ തുലാഭാരം ഇവടെ നടത്തപ്പെടുന്നു. ആളുടെ ശരീരഭാരത്തിന് തത്തുല്യമായ ഭാരംഅനുസരിച്ചുള്ള വസ്തുക്കള്‍ പള്ളിക്ക് നല്കുന്നു. ഈ വസ്തുക്കള്‍ പ്രധാനമായും അവരുടെ വാണിജ്യമോ ജീവിതമോ ആയി ബന്ധപ്പെട്ടതോ ആയിരിക്കും. ഭാരത്തിനു അനുസരിച്ചു വില നല്‍കി പള്ളിയില്‍ നിന്നും തന്നെ തുലാഭാരത്തിന് അനുസൃതമായ വസ്തുക്കള്‍ സംഘടിപ്പിക്കാവുന്നതാണ്.

തേങ്ങ, വാഴക്കുല, കുരുമുളക്, നെയ്യ്, വെള്ളി വസ്തുക്കള്‍, തുണി എന്നിവയാണ് പൊതുവേ ഈ ചടങ്ങിനു ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിക്ക് ശേഷം രണ്ടാം സ്ഥാനം ആണ് കൊരട്ടി പള്ളിക്ക് ഉള്ളത്. കേരളത്തിലെ ഏറ്റവും വലിയ മരിയന്‍ കേന്ദ്രമാണിത്. എല്ലാ വര്‍ഷവും ദശ ലക്ഷ കണക്കിന് ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles