കുഞ്ഞായ് വരുന്ന ദൈവവും സ്ത്രീരൂപമുള്ള ദൈവവും

വളരെ ഹൃദയഹാരിയായ സന്ദേശം നല്‍കുന്ന ഒരു ഷോര്‍ട്ട് ഫിലിം ഉണ്ട്. ഏകാദേശം ആറ് വയസ്സ് തോന്നിക്കുന്ന ഒരു ചെറിയ കുട്ടിയാണ് അതിലെ പ്രധാന കഥാപാത്രം. രാവിലെ പുതിയ വസ്ത്രമെല്ലാം എടുത്തണിഞ്ഞ് ബാഗില്‍ ഭക്ഷണം പൊതിഞ്ഞു വച്ച് യാത്രയാകുകയാണ് ആ കൊച്ചു കുട്ടി. എവിടെ പോകുന്നു എന്ന് അമ്മ ചോദിക്കുമ്പോള്‍ ഞാന്‍ ദൈവത്തെ കാണാന്‍ പോകുന്നു എന്നാണ് അവന്റെ മറുപടി.

കൂട്ടി ഒരു ട്രെയിനില്‍ കയറി യാത്രയാകുന്നു. പലതും കണ്ടും കേട്ടും അവന്‍ ദൈവത്തെ തേടി അലയുന്നു. അവസാനം അവന് വിശന്നു. കൈയില്‍ കരുതിയിരുന്ന ഭക്ഷണം കഴിക്കാനായി അവന്‍ ഒരു പാര്‍ക്കിലെ ബഞ്ചില്‍ വന്നിരിക്കുന്നു. ബാഗ് തുറന്ന് ഭക്ഷണപ്പൊതി എടുത്തു തുറക്കുമ്പാഴാണ് അവന്‍ ശ്രദ്ധിക്കുന്നത്, അതേ ബഞ്ചില്‍ അനാഥയായ കറുത്തവര്‍ഗക്കാരിയായ ഒരു വൃദ്ധ ഇരിക്കുന്നു. അവന്‍ ഉടനെ തന്റെ ഭക്ഷണം അവരുമായി പങ്കുവയ്ക്കുന്നു. വൃദ്ധയ്ക്ക് സന്തോഷം അടക്കാനാവുന്നില്ല. അവന്‍ വീണ്ടും ബാഗ് തുറന്ന് അവരെ ഊട്ടുന്നു. പങ്കുവയ്ക്കിലന്റെ വലിയ സന്തോഷത്തില്‍ ്അവര്‍ രണ്ടു പേരും സ്വയം മറന്ന് ചിരിക്കുന്നു.

വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അമ്മ പയ്യനോട് ചോദിക്കുന്നു, ‘പോയിട്ടെന്തായി, അദ്ദേഹത്തെ കണ്ടോ?’
‘ഞാന്‍ കണ്ടു. പക്ഷേ, ദൈവം ഒരു സ്ത്രീയാണമ്മേ!’ കുട്ടി മറുപടി പറയുന്നു.
അതേ സമയം തന്നെ ഭക്ഷണം സ്വീകരിച്ച ആ നീഗ്രോ വൃദ്ധ തന്റെ സുഹൃത്തായ മറ്റൊരു വൃദ്ധയുടെ അടുത്ത് ചെന്ന് അന്നത്തെ വിശേഷം പങ്കുവയ്ക്കുന്നന്നു; ഞാനിന്ന് ദൈവത്തെ കണ്ടു. ദൈവം ഇത്ര ചെറുതാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല!

സഹോദരന്റെയും സഹോദരിയുടെയും രൂപത്തിലാണ് ദൈവം നമുക്ക് മുന്നില്‍ അവതരിക്കുന്നതെന്നും അത് സ്ത്രീയോ പുരുഷനോ കുട്ടിയോ ആകാം എന്നുമുള്ള സത്യം ഈ ചിത്രം നമുക്ക് പകര്‍ന്നു തരുന്നു. സഹജീവികളില്‍ ദൈവത്തെ കാണുക എന്ന വലിയ സന്ദേശമാണത്. ക്രിസ്മസ് ഒരു ശിശുവിന്റെ രൂപത്തില്‍ പ്രത്യക്ഷനായ ദൈവത്തിന്റെ ഓര്‍മകളാണ് ക്രിസ്മസ്. ഈ ചെറിയ സഹോദരന് നീ ചെയ്തു കൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തു തന്നതെന്ന് പറഞ്ഞ യേശുവിന്റെ വചനങ്ങള്‍ ഈ ക്രിസ്മസിന് നമുക്ക് ഓര്‍മിക്കാം.

AF

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles