കിബേഹോയിലെ മരിയന്‍ പ്രത്യക്ഷികരണവും മാതാവിന്റെ സന്ദേശങ്ങളും

ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ കിബഹോ എന്ന സ്ഥലത്ത് മൂന്ന് സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് 1981 നവംബർ 28 മുതൽ പരിശുദ്ധ അമ്മ സന്ദേശങ്ങൾ നൽകുകയുണ്ടായി. 1983 ഡിസംബർ മൂന്നുവരെയാണ് കീബഹോയിൽ മാതാവ് പ്രത്യക്ഷപ്പെട്ടത്. അൽഫോൺസൈൻ, നതാലി, മാരീ ക്ലെയർ എന്ന മൂന്ന് പെൺകുട്ടികൾക്കാണ് പരിശുദ്ധ മറിയം സന്ദേശങ്ങൾ നൽകിയത്. “ജനങ്ങൾ അനുതപിച്ചില്ലെങ്കിൽ വലിയ കൂട്ടക്കുരുതിയും ഭീതിയും അവരുടെമേൽ പതിക്കും” എന്ന് അമ്മ പറഞ്ഞു. ‘അങ്ങ് ആരാണ്’ എന്ന് അവർ ചോദിച്ചപ്പോൾ “ഞാൻ വചനത്തിന്റെ അമ്മയാണ്” എന്നത്രേ പരിശുദ്ധ മറിയം പറഞ്ഞത്.

ദർശനം ലഭിച്ച പെൺകുട്ടികൾ പരിശുദ്ധ മറിയം തങ്ങളോട് ആവശ്യപ്പെട്ടത് ‘പ്രാർത്ഥനയും അനുതാപവും ഇല്ലെങ്കിൽ എല്ലാവരും വലിയ യുദ്ധത്തെ നേരിടേണ്ടിവരും’ എന്നാണെന്ന് പറഞ്ഞിരുന്നു. ഈ പ്രവചനത്തിന് പൂർത്തീകരണം എന്നോണം 1994ൽ വലിയ ഒരു ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുകയും എട്ട് ലക്ഷത്തോളം ആളുകൾ കൂട്ടക്കുരുതി ചെയ്യപ്പെടുകയും ചെയ്തു.ഈ യുദ്ധത്തിന്റെ ഭാഗമായി 1995 ഏപ്രിൽ 22ന് കിബഹോയിൽ നടന്ന കൂട്ടക്കുരുതിയിൽ നാലായിരത്തോളം പേർ കൊല്ലപ്പെട്ടു.

അമ്മ നൽകിയ സന്ദേശങ്ങളിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു..

☘ അനുതപിക്കുക, അനുതപിക്കുക, അനുതപിക്കുക. സമയം നൽകുന്ന ഇപ്പോഴെങ്കിലും ദൈവത്തിലേക്ക് പിന്തിരിയുക.

☘ ലോകം വളരെ മോശമായി പെരുമാറുന്നു. അത് അതിന്റെ നാശത്തിന് വേഗം കൂട്ടുകയാണ്. ഈ പോക്കുപോയാൽ ലോകം പടുകുഴിയിൽ വീഴും. വലിയ ദുരന്തങ്ങളുടെ പടുകുഴിയിൽ.. ലോകം ദൈവത്തെ പാപം ചെയ്തു കൂട്ടി വെല്ലുവിളിക്കുകയാണ്. സ്നേഹവും സമാധാനവും ഒരിടത്തുമില്ല. ഹൃദയപരിവർത്തനം ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തങ്ങൾ കാത്തിരിക്കുന്നു.

☘ മനുഷ്യരുടെ അവിശ്വാസവും അനുതാപം ഇല്ലായ്മയും എന്റെ ഹൃദയത്തെ ദുഃഖിപ്പിക്കുന്നു.

☘അനുദിന കഷ്ടപ്പാടുകൾ ക്ഷമയോടെ സഹിച്ചു യേശുവിനു കാഴ്ചവെച്ചു നിത്യ മഹത്വത്തിനായി യത്നിക്കുവിൻ.

☘അത്യുത്സാഹത്തോടെയും ഏകമനസ്സോടെയും സദാ പ്രാർത്ഥിക്കുവിൻ.

☘ജപമാല മുടങ്ങാതെ ചൊല്ലുവിൻ. ഏഴു വ്യാകുലങ്ങളുടെ ജപമാലയും ചൊല്ലുവിൻ.

☘എന്റെ സന്ദേശങ്ങളുടെ ഓർമ്മയ്ക്കായി കിബഹോയിൽ ഒരു ചാപ്പൽ പണിയണം.

☘തിരുസഭക്കു വേണ്ടി ദിവസവും പ്രാർത്ഥിക്കുവിൻ. വരുംകാലങ്ങളിൽ ഒത്തിരി പ്രശ്നങ്ങൾ സഭയിൽ വരാനിരിക്കുന്നു.

പ്രവചനങ്ങളും സന്ദേശങ്ങളും കൃത്യമായ അടയാളം നൽകി അതിന്റെ പൂർത്തീകരണത്തിലൂടെ( റുവാണ്ടൻ കലാപം) വിശ്വാസത്തിലേക്കും അനുതാപത്തിലേക്കും നയിക്കുന്ന പരിശുദ്ധ മറിയത്തിന്റെ കിബഹോയിലെ പ്രത്യക്ഷീകരണം അതിനാൽ തന്നെ സവിശേഷശ്രദ്ധ ആകർഷിക്കുന്നു. അമ്മ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ചാൽ ദുരന്തങ്ങൾ ഇനിയും ഭൂവാസികളെ കാത്തിരിക്കുന്നു എന്ന് മനസ്സിലാക്കി “കർത്താവിങ്കലേയ്ക്ക് തിരിയാൻ വൈകരുത്. നാളെ നാളെ എന്ന് നീട്ടി വയ്ക്കുകയും അരുത്. അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയിൽ നീ നശിക്കുകയും ചെയ്യും.” ( പ്രഭാഷകൻ  5 :7)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles