കൃപനിറഞ്ഞ കുടുംബങ്ങള്‍ക്ക് രൂപം നല്‍കുകയാണ് പ്രൊലൈഫ് ശുശ്രുഷകളുടെ ലക്ഷ്യം: സാബു ജോസ്

തിരുവല്ല: സഭയിലും സമൂഹത്തിലും നന്മകള്‍ ചെയ്യുന്ന കൃപനിറഞ്ഞ കുടുംബബന്ധ ങ്ങള്‍ക്കു രൂപംനല്‍കുകയാണ് പ്രൊലൈഫ് ശുശ്രുഷകളുടെ ലക്ഷ്യമെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ്. കെസിബിസി കോട്ടയം മേഖലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവന്റെ മഹത്വം മനസിലാക്കിക്കൊണ്ടും ഗാര്‍ഹിക സഭയുടെ സമര്‍പ്പണ ചൈതന്യം ഉള്‍ക്കൊണ്ടുംവേണം ദാമ്പത്യജീവിതം ആരംഭിക്കുവാന്‍. മാതാപിതാക്കളുടെ ഹൃദയത്തില്‍ വേണം ആദ്യം കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത്. പിന്നിടാണ് അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് രൂപംകൊണ്ടു ഭൂമിയില്‍ പിറക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിനിലയം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് യുഗേഷ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് ആഞ്ഞലിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയുടെ അനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് പ്രൊ ലൈഫ് സമിതിയുടെ ദര്‍ശനം വിശദികരിച്ചു. സിസ്റ്റര്‍ ജോബ്‌സി, സിസ്റ്റര്‍ എല്‍സ, ലിസിയാമ്മ കാഞ്ഞിരപ്പള്ളി, ബാബു തിരുവല്ല, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊലൈഫ് ശില്‍പശാല, കാരുണ്യ പ്രവര്‍ത്തക സംഗമം, പ്രൊ ലൈഫ് സമര്‍പ്പിത കൂട്ടായ്മ എന്നിവ ആവിഷ്‌കരിക്കുവാന്‍ സമ്മേളനം തിരുമാനിച്ചു. സമര്‍പ്പിത പ്രേക്ഷിത പ്രൊലൈഫ് കുടുംബങ്ങള്‍ക്ക് രൂപം നല്‍കുകയാണ് അടുത്ത വര്‍ഷത്തെ പ്രധാന കര്‍മ്മപദ്ധതി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles