പ്രോലൈഫ് പ്രവര്‍ത്തകരാകാന്‍ എല്ലാ കത്തോലിക്കര്‍ക്കും വിളിയുണ്ടെന്ന് ഫാ. പോള്‍ മാടശേരി

കത്തോലിക്കാവിശ്വസികള്‍ എല്ലാവരും പ്രോലൈഫ് പ്രവര്‍ത്തനത്തിന് വിളിക്കപ്പെട്ടവരാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി. എറണാകുളം തൈക്കൂടത്ത് വച്ച് നടന്ന വരാപ്പുഴ അതിരൂപതയുടെ ഫൊറോന പ്രോലൈഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
മോണ്‍സിഞ്ഞോര്‍ പോള്‍ തുണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതയിലെ നാലാം ഫൊറോനയില്‍പെട്ട 15 ഇടവകകളില്‍നിന്നുള്ള വൈദികരും വിശ്വാസികളുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. കെസിബിസി പ്രോലൈഫ് സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ ഷിബു ജോണ്‍ പ്രോലൈഫ് ക്ലാസ് നയിച്ചു. ഫൊറോനയിലെ എല്ലാ പള്ളികളിലും പ്രോലൈഫ് സമിതി നിലവില്‍വന്നതിന്റെ ഔദോഗിക പ്രഖ്യാപനം വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി കോച്ചേരി നിര്‍വഹിച്ചു.
മനുഷ്യജീവന്‍ സ്‌നേഹിക്കപെടണം, സംരക്ഷിക്കപ്പെടണം, ആദരിക്കപ്പെടണം എന്ന ദൈവികതത്വത്തെ മുറുകെ പിടിക്കാന്‍ വിശ്വാസികളെ ശക്തരാക്കുക എന്നതാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. വരാപ്പുഴ അതിരൂപതയിലെ മറ്റു ഫൊറോനകളിലും സമാനമായ രീതിയില്‍ പ്രോലൈഫ് കണ്‍വന്‍ഷനുകള്‍ നടക്കും.
കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ സാബു ജോസ്, ഫാ. ജോണ്‍സണ്‍ ഡിക്കൂഞ്ഞ, ജോണ്‍സണ്‍ സി എബ്രാഹം, ലിസാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles