കാണ്ഡമാല്‍ പീഡിതരുടെ മക്കള്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു

റെയ്ക്കിയ: കാണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ മക്കള്‍ ക്രിസ്തുരാജന്റെ തിരുനാള്‍ ദിവസം നവംബര്‍ 24 ാം തീയതി പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. കാണ്ഡമാലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5000 ത്തോളം പേര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

കട്ടക്ക്-ബുവനേശ്വര്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ബറുവ പ്രധാന കാര്‍മികനായിരുന്നു. കോണ്‍റന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ ഡെപ്യുട്ടി സെക്രട്ടറി ഫാ. സ്റ്റീഫന്‍ ആലത്തറ പ്രത്യേക അതിഥി ആയിരുന്നു. നൃത്തം ചെയ്തും പാട്ടുപാടിയുമാണ് കാണ്‍ഡമാല്‍ നിവാസികള്‍ ഇരുവരെയും സ്വീകരിച്ചത്.

സമാധാന രാജാവായ ക്രിസ്തുവിനു വേണ്ടി സ്വന്ത ജീവന്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായവരാണ് കാണ്‍ഡമാല്‍ നിവാസികളെന്ന് ആര്‍ച്ചുബിഷപ്പ് ബറുവ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles