ഭാരത സഭയില്‍ ” നീതി ഞായര്‍” ആചരിച്ചു

ഇന്നലെ ആഗസ്റ്റ് 18ാം തീയതി ഭാരത സഭ നീതി ഞായര്‍ ആചരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കഴിഞ്ഞുവരുന്ന ഞായറാണ് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം, സിബിസിഐ, ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്

ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ തുല്യനീതി നഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവരോടുള്ള കത്തോലിക്കാസഭയുടെ ഐക്യദാര്‍ഢ്യം നവീകരിക്കുന്ന ദിനമാണ് “നീതി ഞായര്‍” എന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴില്‍, പിന്നോക്കവിഭാഗങ്ങള്‍ക്കായുള്ള സമിതി ഒരു പ്രസ്താവനയില്‍ പറയുന്നു.

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിവേചനത്തിനിരകളായി വേദനയനുഭവിക്കുന്ന സഹോദരങ്ങളുടെ നേരെ കണ്ണടയ്ക്കാന്‍ ക്രിസ്തുവിശ്വാസികള്‍ക്കാര്‍ക്കും  സാധിക്കില്ലെന്ന് പറയുന്ന ഈ സമിതി, അവരു‍ടെ സഹനങ്ങളില്‍ പങ്കുചേരുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles