മനുഷ്യക്കടത്തിനിരയായവരുടെ മദ്ധ്യസ്ഥ്യ… വി.ജോസഫൈന്‍ ബക്കിത്ത

ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പരിശുദ്ധ പിതാവ് മനുഷ്യക്കടത്തിന്റെ എല്ലാ ഇരകൾക്കും വേണ്ടി പ്രാർത്ഥിക്കുകയും വി.പത്രോസിന്റെ ചത്വരത്തിൽ ‘തലിത്താ കും’ സംഘടനയുടെ പ്രതിനിധികൾ കൊണ്ടുവന്ന ഓടിൽ തീർത്ത വി. ജോസഫൈൻ ബക്കിത്തായുടെ തിരുസ്വരൂപം ആശീർവ്വദിക്കുകയും ചെയ്തു.

വി.ജോസഫൈൻ ബക്കിത്ത

ഇറ്റലി-സുഡാൻ മനുഷ്യക്കടത്തിന്റെ ഇരയും ഇന്ന്  ആധുനിക സുഡാന്റെയും എല്ലാ മനുഷ്യക്കടത്തിനിരയായവരുടേയും മദ്ധ്യസ്ഥ്യയുമാണ് വി.ജോസഫൈൻ ബക്കിത്ത. മനുഷ്യക്കടത്തിന്റെ ഇരകൾക്കുവേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ച നേരത്ത്  മനുഷ്യക്കടത്തിനെതിരായി പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രൃംഖലയായ ‘തല്ലിത്താ കും’ സംഘടനയിലെ ഒരു കൂട്ടം സഹോദരിമാർ ഓടിൽ തീർത്ത വി. ബക്കിത്തയുടെ തിരുസ്വരൂപം ഉയർത്തിപ്പിടിക്കുകയും പാപ്പാ അപ്പോസ്തോലിക അരമനയുടെ ജനലിൽ നിന്ന് ആശീർവദിക്കുകയും ചെയ്തു.

കത്തോലിക്കാ കലാകാരനായ തിമോത്തി പി. ഷ്മാത്സ് നിർമ്മിച്ച ഈ രൂപം മനുഷ്യക്കടത്തിന്റെ ഇരകൾക്കും, എല്ലാ സ്ത്രീകൾക്കും പ്രത്യേകിച്ച് ആധുനിക അടിമത്വത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കാനായി പ്രവർത്തിക്കുന്ന സന്യാസിനികൾക്കുമായാണ് സമർപ്പിച്ചിട്ടുള്ളത്.

അനേകം പെൺകുട്ടികളുടെ പ്രതിനിധി

തെരുവുകളിൽ നാം കണ്ടുമുട്ടുന്ന “നിരവധി പെൺകുട്ടികളുടെ” പ്രതിനിധിയാണ് വി. ജോസഫൈൻ ബക്കിത്താ എന്നും, മനുഷ്യ വ്യക്തിയോടു ഒട്ടും ആദരവില്ലാതെ സാമ്പത്തിക ലാഭം തേടിയുള്ള നാണംകെട്ട വ്യവഹാരം ഏൽപ്പിക്കുന്ന ഈ ആഴമുള്ള മുറിവിൽ നിന്ന് അവർ സ്വതന്ത്രരല്ല എന്നും പാപ്പാ ഊന്നിപ്പറഞ്ഞു. അവർ മനുഷ്യക്കടത്തുകാരുടെ അടിമകളാണ് അവരെ ജോലിക്ക് വിട്ടിട്ട് പണമില്ലാതെ തിരികെ വന്നാൽ മർദ്ദനമേൽക്കേണ്ടി വരുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ഇന്ന് ഇത് നമ്മുടെ പട്ടണങ്ങളിൽ നടക്കുന്ന കാര്യമാണ് എന്ന് തുടർന്ന പാപ്പാ  അവിടെ സന്നിഹിതരായിരുന്നവരോടു ഇക്കാര്യത്തെപറ്റി ശരിക്കും ചിന്തിക്കാൻ ആവശ്യപ്പെട്ടു.

ഉറച്ച തീരുമാനങ്ങളെടുക്കുക

മനുഷ്യരാശിയുടെ ഇത്തരം വിപത്തുകളുടെ മുന്നിൽ തനിക്കുള്ള ദു:ഖം പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പാ, സ്ത്രീകളെയും പെൺകുട്ടികളെയും ബാധിക്കുന്ന ചൂഷണങ്ങളും അപമാനകരമായ സമ്പ്രദായങ്ങളും തടയാൻ ഉറച്ച തീരുമാനങ്ങളെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവരോടു അഭ്യർത്ഥിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles