“നിന്റെ കിരീടം ആരും കവര്‍ന്നെടുക്കാന്‍ പാടില്ല”

ഒന്നും കാണാനില്ലങ്കിൽ പിന്നെ എന്തിനാണ് വിളക്ക്…? എന്ന പോലെ തന്നെ
ചെയ്തു തീർക്കാനൊന്നുമില്ലെങ്കിൽ പിന്നെ എന്തിനീ ജീവിതം…?
ഈ ഭൂമിയിൽ ദൈവം എനിക്കൊരു ജീവിതം
അനുവദിച്ചെങ്കിൽ അത് എന്നിലൂടെ പൂർത്തീകരിക്കേണ്ട ചില ദൈവീക പദ്ധതികൾക്കു വേണ്ടിയാണ്.

നിശ്ചലമായ ക്ലോക്കുപോലും ദിവസത്തിൽ രണ്ടു പ്രാവശ്യം സമയം കാണിക്കാൻ നിയോഗിക്കപ്പെടുന്നുവെങ്കിൽ …
ഞാനറിയണം എനിക്കു മാത്രം ചെയ്യാൻ കഴിയുന്ന ചില ഉത്തരവാദിത്വങ്ങൾ ദൈവം എന്നെ ഭരമേല്പിച്ചിട്ടുണ്ടെന്ന്.

ലോകത്തിൻ്റെ നൈമിഷിക സുഖങ്ങളുടെ പിന്നാലേ ഞാൻ ഓടുമ്പോൾ ….
ഭരമേല്പിക്കപ്പെട്ടിരിക്കുന്നവ ഭാരമായി തോന്നുമ്പോൾ…..
വിളിച്ചവനോടുള്ള വിശ്വസ്തയിൽ നിന്നു ഞാൻ വ്യതിചലിക്കുമ്പോൾ …..
എൻ്റെ ജീവിതം സ്വർഗത്തിൻ്റെ കണ്ണീരാണ്.

ദൈവത്തിൻ്റെ പദ്ധതികളെ മനുഷ്യനു പരാജയപ്പെടുത്താൻ സാധിക്കില്ല.
ജീവിതയാത്രയിൽ പൂർത്തിയാക്കാൻ നിനക്കൊരു നിയോഗമുണ്ട്.
സഭയാകുന്ന ശരീരത്തിൽ ഒരോ ക്രൈസ്തവനും ചെയ്തു തീർക്കാനുള്ള ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങൾ ഉണ്ട്.

ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്ത്വങ്ങൾക്ക്
ഈ ഭൂമിയിലെ ജീവിതത്തിൽ വളരെ പ്രാധാന്യം ഉണ്ട്.
നീ അതിനെ നിസ്സാരമായി കാണരുത്.
നീ പിന്മാറിയാൽ നിൻ്റെ സ്ഥാനത്ത് മറ്റൊരാളെ തൻ്റെ പദ്ധതി നടപ്പാക്കാൻ ദൈവം കണ്ടെത്തും.
നീ ദൈവസന്നിധിയിൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്യും.

ആകാര വടിവോ ഉയരമോ അല്ല കർത്താവ് നോക്കുന്നത്.
ആരുടെയും അയോഗ്യതയുടെ ആഴമോ……, യോഗ്യതയുടെ ഉന്നതിയോ അവിടുന്നു പരിഗണിക്കില്ല.
ദൈവിക പദ്ധതിയിൽ ഒരു മനുഷ്യൻ കാണിക്കുന്ന വിശ്വസ്തതയാണ്
അയാളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ സ്വർഗം കണക്കാക്കുന്ന യോഗ്യത.

ഇന്ന് ദൈവം തരുന്ന പ്രേരണ …
നാളെ നിനക്കു ലഭിക്കണമെന്നില്ല.
അവിടുത്തെ വിളിയുടെ നിമിഷത്തിനു വേണ്ടി
നൈമിഷികതയെ ദൂരെയെറിയാൻ
മനസ്സിനെ ചിട്ടപ്പെടുത്താം.

നിത്യതയോളം എത്തുന്നു ….
നിത്യതയെ പോലും അതിലംഘിക്കുന്ന നിങ്ങളുടെ പ്രത്യുത്തരങ്ങൾ…

” നിൻ്റെ കിരീടം ആരും
കവർന്നെടുക്കാൻ പാടില്ല.”
( വെളിപാട് 3 :11 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles