ഇടറിയ വേളയിലും അമ്മയ്ക്കരികെ…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 28

പാതിരാക്കോഴി കൂവിയുണർത്തിയ
ഒരുക്ക ദിനത്തിൻ്റെ പുലരിയിൽ….

വെറും ഒരു ദാസിപ്പെണ്ണിൻ്റെ ചോദ്യത്തിനു മുമ്പിൽ ക്രിസ്തുവിനെ മൂന്നാവൃത്തി തള്ളിപ്പറഞ്ഞ പത്രോസ്…,
അപരാധ ഭാരത്താൽ മനംനൊന്ത്
ഓടിയെത്തിയത് അമ്മ മറിയത്തിനരികിൽ …..

മനുഷ്യരുടെ പാപത്തിന് പരിഹാരമായി….
പ്രഹരങ്ങളും പരിഹാസവുമേറ്റ് തൻ്റെ പ്രിയ മകൻ പ്രാണവേദനയിൽ പിടയുമ്പോൾ….
പ്രത്തോറിയത്തിനു വെളിയിൽ
കാൽവരിയിലേക്കുള്ള സഹന ദുരിതയാത്രയുടെ
തയ്യാറെടുപ്പ് നടക്കുന്നു.

മൂന്നാണ്ടു നിഴൽ പോലെ കൂടെ നടന്ന ….,
സഭയെ നയിക്കാൻ പാറ പോലെ ചങ്കുറപ്പുള്ളവൻ……..
വെറും ഒരു ദാസി പെണ്ണിൻ്റെ ചോദ്യത്തിനു മുൻപിൽ ….
തൻ്റെ മകനെ മൂന്നാവൃത്തി തള്ളി പറഞ്ഞപ്പോൾ……
ചെയ്ത അപരാധത്തെ മറന്ന്
പത്രോസിനെ തൻ്റെ ചങ്കോടു
ചേർത്തു പിടിച്ച മറിയം.

ആരെയും ഒരുനാളും തള്ളിക്കളയാനാവില്ലെന്ന സ്നേഹ മന്ത്രവുമായി സഹന വേനലിൽ പൊരിഞ്ഞൊരമ്മ …..
എല്ലാവരും നിന്നെ തള്ളിക്കളഞ്ഞാലും
ഞാൻ നിന്നെ തള്ളിക്കളയുകയില്ലെന്ന്
പറയാനുള്ള കൃപയുടെ നിറവ്’…..

എൻ്റെ മകനെ തള്ളിപ്പറഞ്ഞവനെ
ഞാനും തള്ളിക്കളയുന്നു എന്ന
മാനുഷിക നിലപാട് തിരുത്തി
തള്ളുന്നവനെ ഉള്ളിൽ കൊള്ളാനുള്ള
അമ്മ മറിയത്തിൻ്റെ സ്നേഹ ഭാവം.

ജീവിത യാതനകളുടെ കാൽവരികയറാൻ…
തന്നോടൊപ്പം പദയാത്രയിൽ പങ്കുകൊള്ളാൻ ഒരുക്കമുള്ളവരെ
കണ്ടെത്താൻ കൊതിക്കുന്ന
മാതൃഹൃദയം നമ്മോടു മന്ത്രിക്കുന്നതിതാണ്.
“പാപത്തിനെതിരായിട്ടുള്ള സമരത്തിൽ നിങ്ങൾക്കിനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല.”
(ഹെബ്രാ 11:4)

കുറ്റബോധം ഒരു തടവറയാണ്.
പ്രത്യാശയുടെ വെളിച്ചം കടക്കാത്ത തടവറ.
അതിൽ നിന്നും കരകയറാൻ
ക്രിസ്തുവിൻ്റെ മഹത്വമേറിയ പ്രകാശം തന്നെ വേണം.

കുറ്റബോധം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകർത്തു കളയും.
ജീവിതത്തിലെ നിർണായക ചുവടുകൾക്കായി ഒരുങ്ങുമ്പോഴെല്ലാം
കഴിഞ്ഞകാല വീഴ്ച്ചകളും, പരാജയങ്ങളും മനസ്സിൽ തെളിയും.

വാക്കുപാലിക്കാതെ പോയത് …,
വിശുദ്ധി നഷ്ടമാക്കിയത്…..,
തള്ളിപ്പറഞ്ഞത് …., ഒറ്റുകൊടുത്തത്….

വാക്കുപാലിക്കാതെ
നീയെങ്ങനെ വചനം പറയും….?
വിശുദ്ധി നഷ്ടപ്പെടുത്തിയ നീ എങ്ങനെ
പരിശുദ്ധനായി ജീവിക്കും….?
തള്ളിപ്പറഞ്ഞവന് എങ്ങനെ
ചേർത്തു പിടിക്കാൻ കഴിയും….?

ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത
സ്വപ്രവൃത്തികളിലേക്കും കുറവുകളിലേക്കും നോക്കി നീ ഭാരപ്പെടും.

കാലത്തെ പഴിച്ചും വീഴ്ച്ചയെ ശപിച്ചും
കാലം തള്ളി നീക്കുന്നത് എന്തിന്?
അതിജീവിക്കാൻ ശ്രമിക്കുമ്പോഴും നീ വീഴുന്നുണ്ട്.
എങ്കിലും നിരാശ വേണ്ട.
അതിക്രമങ്ങൾ തോളിലേറ്റാൻ ക്രിസ്തു കൂടെയുള്ളപ്പോൾ ,
കുറ്റബോധത്തിൻ്റെ ഭാരത്താൽ
നീ തല താഴ്ത്തരുത്.
നിത്യ വെളിച്ചമായവൻ്റെ പ്രകാശത്തിൽ
പുറത്തു കടക്കുക.
തടവറ ഭേദിക്കുക.

വീണ്ടെടുക്കാനാവാത്ത വിധം നീ
ഇനിയും വീണു പോയിട്ടില്ല.

” അതിക്രമങ്ങൾക്കു മാപ്പും
പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ “
( സങ്കീർത്തനം 32 : 1)

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles