പണത്തില്‍ കണ്ണുവയ്ക്കരുത്

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 20

” മുപ്പത്തൊന്ന് വെള്ളിക്കാശിൻ
കിലുകിലാരവം…….
മൂന്നാണികളിൽ ആഞ്ഞടിക്കും
പടപടാരവം………
യൂദാസിൻ മനസ്സിനുള്ളിലേറ്റ
നിരാശാ ഭാരവും …….
അന്ധനാക്കിയ ധനാസക്തി തൻ
ഭയങ്കരാരവം………”

തൻ്റെ ശിഷ്യഗണത്തിൽ തനിക്ക് ഏറ്റം വിശ്വസ്തനെന്നു കണ്ട യൂദാസിനെയാണ് ക്രിസ്തു പണസഞ്ചി ഏല്പിച്ചത്.
പണം കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്തായിരുന്നു ഈ ഭരമേല്പിക്കലിൽ ക്രിസ്തുവിൻ്റെ അളവുകോൽ എങ്കിൽ …,
പണസഞ്ചി ചുങ്കക്കാരനായ മത്തായിയെ ഏല്പിക്കാമായിരുന്നു.

ശിഷ്യഗണത്തിൽ നിന്ന് തിരഞ്ഞെടുത്തു പണം കൈകാര്യം ചെയ്യാനുള്ള വിളി ക്രിസ്തുവിൽ നിന്ന് ലഭിച്ചപ്പോൾ യൂദാസ് ഒറ്റുകാരനായിരുന്നില്ല.
പിന്നീട് …, സ്വാർത്ഥ ലാഭത്തിനു വേണ്ടി അവൻ പലതും കണ്ടില്ലന്നു നടിച്ചു.
ഉത്തരവാദിത്തമേല്പിച്ച ഗുരുവിനേക്കാൾ….
ഗുരു ഏല്പിച്ച പണസഞ്ചിയെ അവൻ സ്നേഹിച്ചു തുടങ്ങി.
തിരഞ്ഞടുക്കപ്പെട്ടവൻ്റെ വിളിയിൽ നിന്നുള്ള
വീഴ്ച്ചയുടെ ആദ്യപടി അവിടെ തുടങ്ങി.

വിളിച്ചവനെ മറന്ന്…..,
ഏല്പിച്ച ചുമതലകളെ…….,
ദാനമായി തന്ന സ്ഥാനമാനങ്ങളെ ……,
ഹൃദയത്തിലേറ്റുമ്പോൾ നിന്നിലെ അഹം രൂപം കൊള്ളുന്നു.
ഉടയവനെപ്പോലും ഒറ്റിക്കൊടുക്കാൻ പിന്നെ അധിക സമയം വേണ്ടി വരില്ല.

ഒരു വിശ്വാസിയുടെ …
ദൈവ ശുശ്രൂഷകൻ്റെ ശുശ്രൂഷാ മേഖലയിൽ യൂദാസ് എന്ന സാധ്യത ആർത്തിയോടെ തലയുയർത്തി നില്ക്കുന്നു.
ഗുരു തൻ്റെ ദൈവിക ശക്തിയുപയോഗിച്ച് ശത്രുകരങ്ങളിൽ നിന്നും പുറത്തു വരും എന്ന് വ്യാമോഹിച്ചാണ് യൂദാസ് തനിക്ക് ഗുരുവിൽ നിന്നു കിട്ടിയ മുന്നറിയിപ്പുകളെ അവഗണിച്ച് ഒറ്റുകാരനായത്.

സ്വാർത്ഥ താല്പര്യങ്ങൾക്കായി മാനുഷിക ബുദ്ധിയുടെ പിൻബലത്തിൽ,
ക്രിസ്തുവിനെയും അവൻ സ്ഥാപിച്ച സഭയെയും കൂദാശകളെയും സഭാസംവിധാനങ്ങളെയും തള്ളി പറയുമ്പോൾ ഓർക്കണം…
ഒറ്റുകാരൻ യൂദാസ് എന്ന സാധ്യത
ആർത്തിയോടെ നിൻ്റെ പിൻപിൽ ഉണ്ട്.

പണം പിശാചാണ്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റി സന്തോഷത്തോടെ ജീവിക്കുന്ന
കൂലിവേലക്കാരനാണ്,
നിരന്തരം വർദ്ധിക്കുന്ന ആവശ്യങ്ങളുടെ മുന്നിൽ പതറി നിൽക്കുന്ന പണക്കാരനേക്കാൾ സമ്പന്നൻ.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles