ഗുരു നല്‍കിയ പാഠം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 15

അനന്തരം യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കുവാനും തുടങ്ങി. “
( യോഹ. 13 : 5 )

ക്രിസ്തീയ ജീവിതത്തിൽ നീ ഒരു യാത്രികനാണ്.
പാദങ്ങൾ കഴുകി തുടച്ച് ക്രിസ്തു ഓർമ്മിപ്പിക്കുന്നു……
നിൻ്റെ ചുവടുവയ്പുകൾ പ്രധാനപ്പെട്ടതാണ്.
പാദങ്ങൾ കഴുകുമ്പോൾ അവൻ നിന്നെ
ആദരിക്കുന്നു.
നീ ഒന്നുമല്ലാതിരുന്നിട്ടു കൂടി ഗുരു നിന്നെ ഓർമ്മപ്പെടുത്തുന്നു…
നിൻ്റെ പാദങ്ങളിൽ അവൻ്റെ സ്നേഹത്തിൻ്റെ ഗന്ധമുണ്ടെന്ന്.

ഒരിക്കൽ കൂടി ഗുരുവിനാൽ പാദം കഴുകപ്പെടാൻ …..,
ഇങ്ങനെ ഇരുന്നു കൊടുക്കാൻ…. നിനക്കാവരുത് ;
അതിനും മുമ്പേ നിൻ്റെ ഊഴം ആരംഭിക്കണം.

ആദരിക്കപ്പെട്ടാൽ… നീയും ആദരിക്കുക എന്നതാണ് നിയോഗം.
സ്നേഹിക്കപ്പെട്ടാൽ …. നീയും സ്നേഹിക്കുക എന്നതാണ് നിയോഗം.
സ്വീകരിച്ചുവോ …? കൊടുത്തു തുടങ്ങുക

ക്രിസ്തുവിൻ്റെ സുവിശേഷം
നിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി സ്വീകരിക്കുക അത്ര എളുപ്പമല്ല.
പൂർണ്ണമനസ്സോടും പൂർണ്ണഹൃദയത്തോടും സർവ്വശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുന്നുവെന്നു പറയുന്നവൻ,
ഉറ്റവരെ മറന്നും ഉടയവനെ പിഞ്ചെല്ലണം.

ദൈവഹിതം നിറവേറ്റാൻ ആഗ്രഹത്തിനൊത്ത ആവേശം മാത്രം പോരാ…..അനുതാപത്തിനൊത്ത ആത്മസമർപ്പണം കൂടി ആവശ്യമാണ്.
ലോകത്തിൻ്റെ നശ്വരതകളെ സ്നേഹിക്കുന്നവന് ദൈവഹിതം തിരിച്ചറിയുക ക്ലേശകരമാണ്.

ക്രിസ്തു തൻ്റെ പരസ്യ ജീവിതം ലോകത്തോട് ചേർന്ന് ജീവിച്ചത് കേവലം മൂന്നു വർഷം മാത്രമാണ്.
മുന്നൂറു മൈലിൽ താഴെ മാത്രമേ അവൻ യാത്ര ചെയ്തിട്ടുള്ളൂ.
വളരെ കുറച്ച് പേരെ മാത്രമേ അവൻ കണ്ടുമുട്ടിയിട്ടുള്ളൂ.
എങ്കിലും…, ദൈവഹിതം പൂർണ്ണതയിൽ നിറവേറ്റി.

ജീവിതത്തിൻ്റെ ദൈർഘ്യമോ, പ്രവൃത്തികളുടെ വലുപ്പമോ ,
ബന്ധങ്ങളുടെ കടമകളോ ഒന്നും ദൈവഹിതത്തിൻ്റെ മാനദണ്ഡങ്ങളല്ല.
ശിഷ്യത്വത്തിൻ്റെ മൂല്യം നിശ്ചയിക്കുന്നത് വിളിച്ചവനോടുള്ള വിശ്വസ്തതയിൽ
നീ നിലനിന്നോ എന്നതിലാണ്.

“നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ.
ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല.”
( 2 പത്രോസ് 1 :10 )

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles