ക്രിസ്തു വെളിച്ചം പകരുന്ന വിളക്കു കാലുകള്‍

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി.

കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു.

പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥന സൂര്യന് കേൾക്കാതിരിക്കുവാനാവില്ല.
അതു കൊണ്ടാണ് നട്ടുച്ച നേരത്തു തന്നെ നീതി സൂര്യ നായ ക്രിസ്തു അവൾക്കായി കിണറ്റിൻകരയിൽ കാത്തിരുന്നത്‌.

പകൽ വെളിച്ചത്തിൽ ‘കുട ‘മവൾക്ക്
ഒരു മറയായിരുന്നു.
അന്നൊരു ദിനം കിണറ്റിൻകരയിൽ
അവൾ തൻ്റെ ഗുരുവിനെ,
ക്രിസ്തുവിനെ കണ്ടുമുട്ടി.

അവനുമായുള്ള സംവാദത്തിനൊടുവിൽ ജീവജലത്തിനു വേണ്ടിയുള്ള ദാഹം
അവളിൽ തീഷ്ണമായി…

ചോദിക്കുന്നവൻ്റെ യോഗ്യത നോക്കാതെ…
തൻ്റെ കരുണയുടെ കിണറിൽ നിന്നു
ജീവൻ്റെ ജലം നൽകാൻ ക്രിസ്തുവിന്
ഒരു ചോദ്യം കൂടി ചോദിക്കേണ്ടിയിരുന്നു.

“നിൻ്റെ ഭർത്താവിനെ കൂട്ടികൊണ്ടു വരുക.”

അവൻ്റെ കാൽച്ചുവട്ടിൽ അവൾ തൻ്റെ അശുദ്ധിയുടെ കുടം ഉടച്ചു.
സ്വാർത്ഥ താല് പര്യങ്ങളുടെ കുടം താഴെ വയ്ക്കാത്ത ഒരാൾക്ക് ,
അപരനു മുന്നിൽ സുവിശേഷത്തിൻ്റെ വിളക്കുകാലായി മാറാൻ കഴിയുകയില്ല.
അറിഞ്ഞവനെ പകർന്നു നൽകാനുള്ള ഒരു അടിയന്തിര ഭാവം വന്നാൽ പിന്നെ മറ്റെല്ലാം മറക്കും.

പട്ടണവാസികളെ മുഴുവൻ ജീവൻ്റെ സുവിശേഷം അവർ അറിയിച്ചു.
സമരിയാ ദേശത്തിൻ്റെ മാനസാന്തരത്തിന് അവൾ വഴിയൊരുക്കി.

ഒരു പട്ടണത്തെ മുഴുവൻ തന്നിലേക്കടുപ്പിക്കുവാൻ ഒരു വേശ്യയെ ദൈവത്തിന് ഉപയോഗിക്കാമെങ്കിൽ ,
നമ്മെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്.

ലോകം വിലയിരുത്തതുപോലെയല്ല ദൈവം ഒരാളെ കാണുന്നത്.
ദൈവത്തിനു വേണ്ടി തീക്ഷ്ണമായ ഒരു ആഗ്രഹം നിന്നിലുണ്ടായാൽ മതി.
ഇരുളടഞ്ഞ ജീവിത വഴികളിൽ ……
ക്രിസ്തു വെളിച്ചം പകരുന്ന വിളക്കുകാലുകളായി നമ്മെയും അവിടുന്ന് രൂപാന്തരപ്പെടുത്തും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles