കാക്ക ചുണ്ടിലും വിരുന്നൊരുക്കുന്ന ദൈവം

തൻ്റെ മുൻഗാമികളെക്കാളധികം ദൈവസന്നിധിയിൽ തിന്മ പ്രവർത്തിച്ച ആഹാബ് രാജാവിനടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ട ഏലിയാ പ്രവാചകൻ.

മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം രാജസന്നിധിയിലുറക്കെ പ്രഖ്യാപിച്ച ധൈര്യശാലി.

“ഞാൻ സേവിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കർത്താവാണേ,
വരും കൊല്ലങ്ങളിൽ ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.”
( 1 രാജാക്കന്മാർ 17 :1 )

രാജാവിനെ വെല്ലുവിളിച്ച് കൊട്ടാരം വിട്ടിറങ്ങുമ്പോൾ പ്രവാചകന് വരും നാളുകൾ അരക്ഷിതത്വത്തിൻ്റെയും മരണഭീതിയുടേതുമായിരുന്നു.
പ്രതികൂലങ്ങളുടെ ഈ കാലത്തിലും ദൈവത്തിനു വേണ്ടി, ദൈവരാജ്യത്തിനു വേണ്ടി നീ വില കൊടുത്താൽ ….
നിൻ്റെ ജീവനെ, നിൻ്റെ കുടുംബത്തെ സംരക്ഷിക്കണ്ട ബാധ്യത ദൈവത്തിൻ്റെയാണ്.

കർത്താവ് ഏലിയായോട് അരുളിച്ചെയ്തു. “നീ പുറപ്പെട്ട് ജോർദ്ദാനുകിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചു താമസിക്കുക. നിനക്ക് അരുവിയിൽ നിന്ന് വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാൻ കൽപിച്ചിട്ടുണ്ട്. ”
( 1 രാജാക്കന്മാർ 17 :3, 4 )

ചുറ്റുമുള്ളവർക്ക് വിശപ്പടക്കാൻ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിക്കാതെ… കൈയ്യിലുള്ളതുകൂടി കൊത്തിയെടുത്ത് സ്വാർത്ഥതയുടെ ലോകത്തേക്ക് പറന്നു പോകുന്ന വർഗമാണ് കാക്ക .
അങ്ങനെയുള്ള കാക്കകളുടെ ചുണ്ടിലും ദൈവം തൻ്റെ പ്രിയപ്പെട്ടവർക്കു വിരുന്നൊരുക്കിയത് ചില തിരിച്ചറിവുകളിലേക്ക് നിന്നെ നയിക്കാനാണ്.

ഒരിക്കലും തരില്ലന്ന് നീ വിചാരിച്ചിടത്ത് നിന്ന്
പോലും നിനക്കു വേണ്ടി ദൈവം സഹായം ഒരുക്കി വയ്ക്കും.
ജീവിതയാത്രയിൽ ദൈവം ക്ഷാമം വരുത്തിയാൽ, ക്ഷാമ നിവാരണത്തിന് ഒരു ‘കെറീത്ത് ‘തോടും അപ്പം തരാൻ ‘കാക്ക’കളെയും അവിടുന്ന് നിനക്കായ് കരുതിയിട്ടുണ്ട്.

ഓർമ്മിക്കുക….
ദൈവത്തിനു വേണ്ടി നീ നിന്നാൽ…
നിനക്കു വേണ്ടി നിൽക്കുന്ന ഒരു ദൈവമുണ്ട്

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles