തിരികെ വരാം… ബാല്യത്തിന്റെ വിസ്മയത്തിലേക്ക്…

മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു കരുതി ഒരു നക്ഷത്രവും കഴിവിൽ കവിഞ്ഞ് തിളങ്ങാറില്ല.
മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് ഒരു പുഷ്പവും ഇതൾ പൊഴിക്കാൻ കാത്തു നിൽക്കാറുമില്ല.
പ്രകൃതിയ്ക്ക് സൃഷ്ടാവ് നൽകിയ സ്വാതന്ത്ര്യം ആണത്.

എന്നാൽ നമ്മളോ…?
ആത്മീയ സ്വാതന്ത്ര്യം ആരും നമ്മിൽ നിന്ന് അപഹരിച്ചതല്ല.
വലുതാകാനുള്ള ആസക്തിക്കിടയിൽ നാം തട്ടി നശിപ്പിച്ചതാണ്.

ബാല്യത്തിന് എന്നും വിസ്മയങ്ങളുണ്ട്‌.
സൂര്യൻ്റെ ഉദയവും അസ്തമയവും
പൂക്കൾ വിരിയുന്നതും, മഴയും ജലാശയങ്ങളും…. അങ്ങനെ എല്ലാം ഓരോ തവണ കാണുമ്പോഴും ബാല്യം വിസ്മയ ലഹരിയിലാണ്.

മുതിർന്നവർക്ക് ആവർത്തനങ്ങളിൽ വിസ്മയങ്ങളില്ല.
അവർ പെട്ടെന്ന് മടുക്കും.
പിന്നെ എല്ലാം ബോറിങ്ങാണ്.
പ്രാർത്ഥനയും വിശുദ്ധ ബലിയും കൂദാശകളും വിരസമാകുന്നത് അങ്ങനെയാണ്.
വിസ്മയം നഷ്ടപ്പെടുത്തുമ്പോൾ
ആത്മീയത ഭാരമാകും.

വചനം തീയായിരുന്നു.
ആദ്യനാളുകളിൽ .
വിശുദ്ധ ബലി പ്രാണവായു ആയിരുന്നു
ആ നാളുകളിൽ …
.എന്നു മുതലാണ് നമുക്ക് വിസ്മയങ്ങൾ നഷ്ടപ്പെട്ടത്..?
അതിശയകരമായ ദൈവികദാനങ്ങളെ
ഒരു വിലയും കല്പിക്കാതെ ആവർത്തന വിരസതയോടെ നോക്കിക്കണ്ട
നാൾ മുതൽ .

ആത്മീയത ആഘോഷമായിരുന്ന കാലത്ത് തെല്ലും ഭയപ്പെടാതെയും
ഉത്ക്കണ്ഠ കൂടാതെയും നേരിട്ട പ്രതികൂലങ്ങൾ ഇന്ന് നമ്മെ ഏറെ ഞെരുക്കുന്നുണ്ട്.
വലുതാകുന്ന ലോകത്ത് ചെറുതാവാനുള്ള
ഭയമാണത്.
പ്രതിസന്ധികളുടെ ഭീകരതയല്ല..,
പ്രതിരോധിക്കാനുള്ള ആത്മീയ കരുത്താണ് ഇല്ലാതെ പോയത്.

വിശ്വാസ ജീവിതം ആസ്വദിക്കാൻ ഒരിക്കൽ കൂടി തിരികെ വരാം…
ബാല്യത്തിൻ്റെ വിസ്മയങ്ങളിലേക്ക് …

” സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവേ… നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.”
( മത്തായി 11 : 25 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles