എല്ലാം ദൈവമഹത്വത്തിന്…

ദൈവത്തെ മഹത്വപ്പെടുത്താൻ വ്യത്യസ്തമായ മാർഗങ്ങൾ ഉണ്ടെന്നറിയുക.

ആരൊക്കെയോ ആകാനും…,
എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയിൽ……,
നാം എന്തായിത്തീരാനാണോ ദൈവം
ആഗ്രഹിക്കുന്നത് അത് നാം നഷ്ടപ്പെടുത്തിയേക്കാം.

ദൗത്യം മറന്ന് ഞാനെന്തു ചെയ്താലും
അതെത്ര മനോഹരമെന്ന്
ചുറ്റുമുള്ളവർ പറഞ്ഞാലും,
അതെത്ര വിശുദ്ധമെങ്കിലും ഞാൻ തിരസ്കൃതനായേക്കും

ദൗത്യം മറന്ന് വല്ലതുമൊക്കെ
ചെയ്യുന്നതാണ് നമ്മുടെ ഗതികേട്
തൻ്റെ ലക്ഷ്യം സാധ്യമാക്കാൻ കഴിയാത്ത
വ്യക്തികളും സ്ഥാപനങ്ങളും സമർപ്പിതരും
ദൈവത്തിന് ബാധ്യതയാണ്.

നെറ്റിപ്പട്ടങ്ങളോ മേലാപ്പുകളോ വചന വേദികളോ ജനാരവങ്ങളോ ഒന്നും
ദൈവത്തെ പ്രഘോഷിക്കാൻ
അത്യാവശ്യ ഘടകമല്ല എന്ന് തിരിച്ചറിയുക.

” അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക മാത്രമാണെൻ്റെ ലക്ഷ്യം.”
( 2 കോറിന്തോസ് 5: 9 )

വിശ്വസ്തനാകാൻ വലിയ ദൗത്യങ്ങൾ
നിൻ്റെ കൈ വെള്ളയിൽ വന്നിട്ടാകാമെന്ന് കരുതരുത്. മറിച്ച്;
ഇന്ന് നിന്നെ ഏല്പിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക.

വിശ്വസ്തരെ മാനിക്കുന്ന
ദൈവത്തിൻ്റെ കരം നിന്നെ തേടി വരാതിരിക്കുകയില്ല.

വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏല്പിച്ചു കൊടുക്കും

ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല.., മറിച്ച്;
വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗ്ഗമാഗ്രഹിക്കുന്നത്‌.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles