ആത്മീയാനന്ദത്തിന്റെ പൂര്‍ണ്ണതയില്‍

“കണ്ടാലും ഇപ്പോൾ മുതൽ
എല്ലാ തലമുറകളും എന്നെ ഭാഗ്യവതി
എന്നു വാഴ്ത്തും ” എന്ന ,
തന്നെക്കുറിച്ചുള്ള മറിയത്തിൻ്റെ പ്രവചനം അവളുടെ കാലത്തു തന്നെ നിറവേറി.

യേശുവിൻ്റെ പ്രബോധനങ്ങളിലും അത്ഭുത പ്രവൃത്തികളിലും വിസ്മയം പൂണ്ട ജനത്തിൻ്റെ മധ്യേ നിന്ന് പെണ്ണൊരുവൾ വാഴ്ത്തി പാടി ” നിന്നെ വഹിച്ച ഉദരവും
നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ “
(ലൂക്കാ 11: 27 )

മനുഷ്യൻ്റെ മുന്നിൽ കുനിയാതെ
ദൈവ തിരുമുമ്പിൽ തല ചായ്ച്ച പുണ്യവതി.

അവൾ ദൈവത്തെ ജീവനു തുല്യം സ്നേഹിക്കുകയും ദൈവിക പദ്ധതികൾക്കുവേണ്ടി തന്നെത്തന്നെ എളിമപ്പെടുത്തുകയും
വചനം അനുസരിച്ച് നിലകൊള്ളുകയും ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ്
അവൾ ഭാഗ്യവതിയായത്.

മഹാ പരിശുദ്ധനായ ദൈവത്തെ
കേവലം ഒരു മനുഷ്യ സ്ത്രീ….
ഒൻപതു മാസം ഉദരത്തിൽ വഹിക്കുകയും
പാലൂട്ടി വളർത്തുകയും ചെയ്യുക എന്നത്
മഹാത്ഭുതം തന്നെ.
മറിയം മനുഷ്യരുടെ പ്രീതി സമ്പാദിക്കാനുള്ള തത്രപ്പാടിൽ ഒരിക്കലും മുഴുകിയിരുന്നില്ല.
അങ്ങനെയൊരു വിചാരം അവളിൽ ഉണ്ടായിരുന്നെങ്കിൽ ആ ദിവ്യ ഗർഭത്തിനു അവൾ സമ്മതം മൂളുമായിരുന്നില്ല .
ആ കാലഘട്ടത്തിലെ യഹൂദാചാരപ്രകാരമുള്ള തനിക്കു നേരിടേണ്ടി വരാവുന്ന എല്ലാ പ്രതികൂലങ്ങളെയും മുന്നിൽ കണ്ടു കൊണ്ടു തന്നെ,
മറിയം തൻ്റെ ജീവിതത്തെ മഹത്വപ്പെടുത്തിയവനെ വാഴ്ത്തിപ്പാടി.

ജീവിത വഴികളിൽ ചുറ്റുപാടുകളെ നോക്കി..,
സഹജീവിതങ്ങളെ നോക്കി…..
സ്വജീവിതത്തെ നോക്കി….
എല്ലാം നന്നായിരിക്കുന്നു ,എല്ലാം ശരിയാവും,
ഞാൻ / നീ അനുഗ്രഹിക്കപ്പെടും
എന്നൊക്കെ ഹൃദയപൂർവ്വം പറയാൻ ..
നന്മകളെ നാവിലേറ്റാൻ പഠിച്ചാൽ….
നിൻ്റെ ‘നാളെ ‘കൾ നന്മകളാൽ സമൃദ്ധമാകും

അംഗീകാരത്തിനും പ്രശ്സ്തിയ്ക്കും വേണ്ടി
പരസ്യങ്ങളുടെ വിവിധ ഭാവമുഖങ്ങൾ
പരതുന്ന ഇക്കാലഘട്ടത്തിന് മറിയം
ഒരു വെല്ലുവിളി തന്നെയാണ്.

“ആത്മപ്രശംസ ചെയ്യരുത്.
മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ.
അന്യൻ്റെ നാവാണ്…..;
നിൻ്റെ നാവല്ല അതു ചെയ്യണ്ടത്. “
(സുഭാഷിതങ്ങൾ 27: 2)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles