‘ഇമ്മാനുവേല്‍’ ദൈവം നമ്മോടുകൂടെ.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമെന്നു പറയുന്നത് കർത്താവ് കൂടെയുള്ള അവസ്ഥയാണ്.
അബ്രഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും ജോസഫിനോടുമൊക്കെ ദൈവം കൂടെയിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

മോശയുടെ ബലഹീനതയിൽ ” ഞാൻ നിന്നോടുകൂടെയിരിക്കും ” എന്നു വാഗ്ദാനം ചെയ്ത ദൈവം….
അശക്തനായിരുന്ന തൻ്റെ ശക്തിദുർഗ്ഗം ദൈവസാന്നിധ്യമാണെന്നു പാടി ദാവീദ്
” നീ എന്നോടുകൂടെയിരിക്കുന്നു വല്ലോ” (സങ്കീ.23: 4)

പഴയ നിയമത്തിലെയും പുതിയ നിയത്തിലെയും ദൈവം ഒന്നു തന്നെയും എപ്പോഴും മനുഷ്യരുടെ മദ്ധ്യേ വസിക്കുവാനാഗ്രഹിക്കുന്നവനുമാണ്.
കൽപ്പലകകളുടെ രൂപത്തിൽ സമാഗമ കൂടാരത്തിലെ വാഗ്ദാന പേടകത്തിൽ മനുഷ്യരോടൊത്തു കൂടാരമടിച്ച ദൈവം..
പുതിയ നിയമത്തിൽ മറിയമെന്ന മാനുഷിക കൂടാരത്തിൽ ഒൻപതു മാസം വസിക്കുകയും “ഇമ്മാനുവേൽ ” ആയിത്തീരുകയും ചെയ്തു.

മനുഷ്യരക്ഷയ്ക്കു വേണ്ടി നമ്മോടുള്ള സ്നേഹത്തെപ്രതി പീഢകൾ സഹിച്ച് കുരിശിൻ്റെ മാറോളം തൻ്റെ ജീവനെ വിട്ടു കൊടുത്തിട്ടും മതിവരാതെ…
നമ്മോടുകൂടെയായിരിക്കാൻ…
സമയമില്ലാതെ പരക്കം പായുന്ന എൻ്റെ അബദ്ധത്തിലുള്ള ഒരു വിളി പോലും കേട്ട് ഇറങ്ങി വരാൻ വെമ്പൽ കൊണ്ട്.., ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പത്തിലേക്ക് തന്നെ മുഴുവനായി ആവാഹിച്ച് …,
എനിക്ക് ഭക്ഷണ യോഗ്യമാം വിധം അശുദ്ധമായ എൻ്റെ കരങ്ങളിലൂടെ, അറപ്പില്ലാതെ എൻ്റെ നാവിൻ്റെ നനവിലലിയാൻ…. ,
സദാ എന്നോടൊപ്പമായിരിക്കാൻ ഹൃദയം തുടിച്ച് സക്രരികളിൽ അവൻ്റെ നിറസാന്നിധ്യം.

നിൻ്റെ യാത്രകളിൽ ……
നീ ആയിരിക്കുന്ന ഇടങ്ങളിൽ….
നീ പോലും അറിയാതെ, ക്ഷണിക്കാതെ…,
നിനക്കു സംരക്ഷണം നൽകാൻ…
നി പോകുന്നിടത്ത് കൂട്ടു വരുന്ന
ഒരു ദൈവം….
നീ ആയിരിക്കുന്നിടത്ത് താവളമിടുന്ന
ഒരു ദൈവം….

ജീവിത വഴികളിൽ
ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ നീ ഓർക്കുക..,
അവിടുന്ന് അടുത്തുണ്ട്.
ചില ശൂന്യതകൾ അവിടുത്തെ സ്വരം ശ്രവിക്കാൻ…
ചില രോഗങ്ങൾ അവിടുത്തെ സ്പർശനമേല്ക്കാൻ….,
ചില അവ്യക്തതകൾ അവിടുത്തോട്
ആലോചന ചോദിക്കാൻ …
അനുവദിക്കുന്നതാകാം.

“കർത്താവ് ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്..?

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles