ജോസഫ് – നിശബ്ദനായകന്‍…

ജോസഫ്
സ്വർഗത്തിൻ്റ നീതിമാൻ.

നീതിമാൻ എന്നു വിളിക്കപ്പെടുന്നു എങ്കിലും എല്ലാ മാനുഷിക നീതിയും നിഷേധിക്കപ്പെട്ട മനുഷ്യൻ….
സ്വന്തം ജീവിതത്തിൻ്റെ മേൽ അവകാശം ഇല്ല,
സ്വന്തം ഭാര്യയുടെ മേൽ അവകാശം ഇല്ല,
സ്വന്തം കുഞ്ഞിന് പേരിടാൻ അവകാശം ഇല്ല. എപ്പോഴും ആജ്ഞകളുമായിട്ടാണ് ദൈവം ഈ മനുഷ്യൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
മറിയത്തെ ഭാര്യയായി സ്വീകരിക്കുക,
കുഞ്ഞിന് യേശു എന്നു പേരിടുക,
കുഞ്ഞിനെയും അമ്മയെയും കൂട്ടി ഈജിപ്പതിലേക്ക് പലായനം ചെയ്യുക,
ഈജിപ്തിൽ നിന്ന് തിരിച്ചു വരുക,
അങ്ങനെ സ്വർഗത്തിൻ്റെ ആജ്ഞകളോടൊന്നും മറുതലിക്കാതെ ചോദ്യം ചെയ്യാതെ വിശദീകരണം ചോദിക്കാതെ അനുസരിച്ചജോസഫ്.

ദൈവപുത്രനെയും പരിശുദ്ധ മറിയത്തെയും സംരക്ഷിച്ചു കൊണ്ട് തന്നെ,
തൻ്റെ ചാരിത്ര്യത്തെ ദൈവദൂതന്മാർക്കു സമാനമായ ധീരതയിലേക്ക് ഉയർത്തിയവൻ….
ആ നീതിമാൻ്റെ പരീക്ഷണത്തിൻ്റെ നാളുകളിൽ സംശയം ശീൽക്കാരത്തോടെ ആഞ്ഞു പതിച്ചപ്പോൾ ഭർത്താവ് എന്ന നിലയിലും ദൈവത്തിൻ്റെ ദാസൻ എന്ന നിലയിലും സഹനങ്ങളെ വിശ്വസ്തതയോടെ ഉൾക്കൊണ്ടവൻ…
ഭൂമിയിലേക്കിറങ്ങിയ പറുദീസയുടെ കാവൽക്കാരൻ.

ദൈവപുത്രൻ്റെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം കൊണ്ട് ഭാഗ്യമരണം പ്രാപിച്ചുവെങ്കിലും ഗാഗുൽത്തായിലെ കുരിശിൻ ചുവട്ടിൽ സഹരക്ഷകരിൽ ഒന്നാമനായി ജോസഫിൻ്റെ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാം.

തിരുവെഴുത്തുകളിൽ ജോസഫ് നിശബദ്ധനാണ്.
ആ നിശബ്ദ്ധത നമ്മോട് ഏറെ സംസാരിക്കുന്നുണ്ട്.
എല്ലാ ചോദ്യങ്ങളും മറുപടി അർഹിക്കുന്നില്ല.
ആരോപണങ്ങളിൽ കോപിക്കേണ്ടതുമില്ല.
ശബ്ദത്തിനു ചെയ്യാനാവാത്തത് നിശബ്ദ്ധതക്കു ചെയ്യാനാവും.
നമ്മുടെ നിഷ്കളങ്കത തെളിയിക്കാൻ കാര്യം പറയാം, അതി ഭാഷണം വേണ്ട.
നിശബ്ദതയ്ക്ക് ചിലപ്പോൾ ശബ്ദത്തേക്കാൾ ശബ്ദമുണ്ട്.
വാഗ്വാദത്തിനിടയിൽ നിൻ്റെ വിശുദ്ധിയുടെ നൗക തകർന്നു പോകരുത്.

“കർത്താവേ എൻ്റെ നാവിന് കടിഞ്ഞാണിട മേ, എൻ്റെ അധര കവാടങ്ങൾക്ക് കാവലേർപ്പടുത്തണമേ “
(സങ്കീ: 141 : 3 )

മിശിഹായുടെ അത്ഭുതങ്ങൾ ഒന്നും കാണാതെ തന്നെ, അവൻ ദൈവപുത്രനാണെന്നു വിശ്വസിച്ച ജോസഫിൻ്റെ വിശ്വാസത്തേക്കാൾ വലുത് ആരുടെ വിശ്വാസമാണ്…..?

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles