നിദ്രയുടെ സുവിശേഷം

ജോസഫ് വെളിച്ചത്തിൻ്റെ മണിക്കൂറുകളിൽ ലോകത്തിനു നേരെ ….,
ലൗകികതയ്ക്കു നേരെ കണ്ണടച്ചവനായിരുന്നു.
രക്ഷാകര പദ്ധതിയിൽ സ്വർഗത്തിൻ്റെ ദൂത് ജോസഫ് സ്വന്തമാക്കിയതെല്ലാം അവൻ്റെ നിദ്രയുടെ നിമിഷങ്ങളിലായിരുന്നു.

ഈ ലോകത്തിൻ്റെ മാനുഷികനിയമങ്ങളെ മറന്ന്, തൻ്റെ ഭാര്യയാകാൻ പോകുന്നവളെ എങ്ങനെ അപമാനത്തിൽ നിന്നും രക്ഷിക്കാം എന്ന കരുണയുടെ പാഠം ധ്യാനിച്ചിരിക്കുമ്പോൾ ,സ്വപ്നത്തിൽ ദൂതൻ ജോസഫിനോട് പറയുന്നു ശങ്ക കൂടാതെ മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ.

പിഞ്ചു കുഞ്ഞിനെയും അമ്മയെയും കൂട്ടി ഹേറോദേസൻ്റെ വാൾത്തലപ്പുകളിൽ ഈജിപ്തിലേക്ക് പലായനം ചെയ്യുവാൻ സ്വർഗത്തിൻ്റെ ദൂതറിയിക്കുന്നതും ജോസഫിൻ്റെ നിദ്രയുടെ നിമിഷങ്ങളിലാണ്.

ഹേറോദേസിൻ്റെ മരണശേഷം ഈജിപ്തിൽ നിന്ന് തിരികെ വരാൻ സ്വർഗം ആവശ്യപ്പെടുന്നതും അവൻ്റെ നിദ്രയുടെ ഇടവേളയിലാണ്.

അഴലുകളുടെ പകലുകൾക്കുമപ്പുറത്ത് പ്രതികൂലങ്ങളുടെ ഇരുട്ടു പരന്ന രാത്രികളിലും ശാന്തതയോടെ നിദ്രയെ പുൽകാൻ കഴിയുന്നത് തന്നെ വലിയൊരനുഗ്രഹമാണ്.
ദൈവത്തിൽ അടിയുറച്ച വിശ്വാസവും ശിശുസഹജമായ ആശ്രയത്വവും ഉള്ളവർക്കേ ഇത് സാധ്യമാകൂ.

പകലന്തിയോളം ലൗകികതയെ ചിന്തകളിൽ നിറക്കുന്നവന് എങ്ങനെ ദൈവീകതയെ നിദ്രയിൽ ദർശിക്കാൻ കഴിയും….?

സഹജരിലുള്ള കുറവുകളെ ഊതി പെരുപ്പിക്കുകയും അവരുടെ സമൃദ്ധിയിൽ അസ്വസ്ഥരാവുകയും ചെയ്യുന്നവർക്ക് ജോസഫ് ഒരു പാഠപുസ്തകമാണ്.
തന്നെത്തന്നെ സൂക്ഷമമായി പരിശോധിക്കുന്നവൻ സഹജരെക്കുറിച്ച്
മൗനം ദീക്ഷിക്കുകയേയുള്ളൂ.

സഹജരെ സംബന്ധിക്കുന്നവയൊക്കെ മൗനത്തിൽ തള്ളിയിട്ട്,
നിന്നെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാത്ത പക്ഷം,
നീ ഒരിക്കലും ഭക്തനോ ആദ്ധ്യാത്മിക മനുഷ്യനോ ആയിത്തീരില്ല

നിൻ്റെ നിദ്രയെയും അനുഗ്രഹമാക്കുക.
സ്വപ്നങ്ങളെ സ്വർഗ ദൂതന്മാരുടെ ചിറകിലേറ്റുക.
ദൈവിക ദർശനങ്ങൾ നിനക്കും സമീപസ്ഥമാണ്.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles