പൊന്ന്… മീറ… കുന്തിരിക്കം.

കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി.
” അവർ ഭവനത്തിൽ പ്രവേശിച്ച്
ശിശുവിനെ അമ്മയായ മറിയത്തോടു കൂടി
കാണുകയും ,അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു.
നിക്ഷേപ പാത്രങ്ങൾ തുറന്ന്
പൊന്നും കുന്തുരുക്കവും മീറയും
കാഴ്ചയർപ്പിച്ചു. ”
( മത്തായി 2 : 11 )

പരമ്പരാഗതമായി രാജാക്കന്മാർക്കു സമർപ്പിച്ചു വന്നിരുന്ന പൊന്ന് :-
യേശുവിൻ്റെ രാജത്വത്തെ സൂചിപ്പിച്ചു.

ആരാധനയ്ക്ക് ദേവാലയത്തിൽ ഉപയോഗിച്ചിരുന്ന കുന്തുരുക്കം :-
അവൻ്റെ നിത്യപൗരോഹിത്യത്തെ സൂചിപ്പിച്ചു.

അഭിഷേകത്തിൻ്റെ തൈലവും,
മരിച്ചവരെ അടക്കം ചെയ്യാനുപയോഗിച്ചിരുന്നതുമായ മീറ:-
അവൻ്റെ പ്രവാചകത്വത്തെയും,
അവൻ്റെ മരണത്തെയും സൂചിപ്പിച്ചു.

ആരാധനയ്ക്ക് സമർപ്പണം എന്നൊരു അർത്ഥം കൂടിയുണ്ട് എന്ന് വചനം പഠിപ്പിക്കുന്നു.
നമ്മുടെ ആരാധനയും ക്രിസ്തുവിന് മാത്രം
അവകാശപ്പെട്ടതാണ്.
കാരണം…
അവൻ നമുക്കു വേണ്ടി മനുഷ്യാവതാരം ചെയ്തവനാണ്.
നമുക്കു വേണ്ടി പീഡകളേറ്റവനും കുരിശിലേറി അവസാന തുള്ളി രക്തം വരെയും ചിന്തിയവൻ…,
നന്മുടെ വിമോചനത്തിനായി കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റവൻ…. ,
അവനോടൊപ്പമായിരിക്കാൻ
സ്വർഗത്തിൽ നമുക്കായി ഇടമൊരുക്കുന്നവൻ….
വാനമേഘങ്ങളിൽ വീണ്ടും വരുന്ന
മഹത്വത്തിൻ്റെ രാജാവ്…

ഒടുവിലിതാ ….
അന്ത്യകാലത്ത് വീണ്ടും വന്ന് അവനോടൊപ്പമായിരിക്കാൻ നമ്മെ കൂട്ടികൊണ്ടു പോകുന്നവനും അവൻ തന്നെ.

പൊന്ന്, മീറ, കുന്തിരിക്കം എന്നീ കാഴ്ച്ചകളുമായി വന്ന ജ്ഞാനികൾക്കും,
കാഴ്ച്ചയർപ്പിക്കാൻ വകയില്ലാതെ
എത്തിയ ആട്ടിടയന്മാർക്കും
തുല്യപരിഗണന നൽകിയ ഇടമാണ് ക്രിസ്തുവിൻ്റെ കാലിത്തൊഴുത്ത്.

അവൻ്റെ പിറവിയുടെ ഓർമ്മകൾ ആഘോഷമാക്കുമ്പോൾ നീയും മറക്കരുത്
സഹജരെ വലുപ്പചെറുപ്പമില്ലാതെ
ചങ്കോടു ചേർത്തു പിടിക്കാൻ …

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles