പാലായനത്തിലും… സൗഖ്യത്തിന്റെ പാദസ്പര്‍ശം

യേശുവിനെ കൊല്ലുവാൻ ഹേറോദേസ് പദ്ധതി ഇട്ടിരിക്കുന്നു എന്ന് സ്വർഗത്തിൻ്റെ മുന്നറിയിപ്പ് സ്വപ്നത്തിൽ
ദൂതൻ വഴി ലഭിച്ച ജോസഫ്,
“അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി. “
( മത്തായി 2 : 14 )

രാക്ഷാകര ചരിത്രത്തിൽ ഈജിപ്ത് എന്നും അടിമത്വത്തിൻ്റെയും പീഡകളുടെയും ഈറ്റില്ലമായിരുന്നു ദൈവജനത്തിന്..
എന്നിട്ടും…..
പിന്നെ എന്തിനാണ് ജീവൻ രക്ഷിക്കാൻ ഈജിപ്തിലേക്ക് പലായനം ചെയ്യാൻ
സ്വർഗം ആവശ്യപ്പെട്ടത്…..?

ഇതൊരു ധ്യാന വിഷയമാണ് വിശ്വാസിക്ക് .

*ഈജിപ്ത് *

അവിടെയാണ് ….ഇസ്രായേലിൻ്റെ മുറിവുകൾ ഉള്ളത്.
അവിടെയാണ്…. നമ്മുടെ പൂർവ്വികർ അടിമത്വത്തിലുടെ കടന്നുപോയത്.

ഈജിപ്തിൻ്റെ മണ്ണിൽ വച്ച് ആണ് ഇസ്രായേൽമക്കൾ സഹനത്തിൻ്റെ കനൽവഴികളിലൂടെ നടന്നത്.

തൻ്റെ കുഞ്ഞിളം പാദങ്ങൾ ഈജിപ്തിൻ്റെ മണ്ണിൽ സ്പർശിച്ചപ്പോൾ ….
ഇസ്രായേലിൻ്റെ ‘ഈജിപ്ത് ‘ ഓർമ്മകളെ…,
അവിടെ നിന്നുണ്ടായ ആന്തരിക മുറിവുകളെ, സുഖപ്പെടുത്തുകയായിരുന്നു ഉണ്ണിയേശു…!!

ഇസ്രായേലിന് ഈജിപ്ത് എന്ന പോലെ
നിൻ്റെ ജീവിതത്തിലും ഉണ്ട് ചില
ആന്തരിക മുറിവുകൾ….
നീ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത …
തനിച്ചാകുന്ന നിമിഷങ്ങളിൽ വേട്ടയാടപ്പെടുന്ന ചില അടഞ്ഞ അദ്ധ്യായങ്ങൾ….
നിനക്കിനിയും രമ്യപ്പെടാൻ കഴിയാത്ത
നിൻ്റെ പൂർവ്വകാല സഹന വഴികൾ…
മുറിപ്പെടുത്തിയ വ്യക്തി ബന്ധങ്ങൾ….

ജീവിത മരഭൂയാത്രയിലെ ‘ഈജിപ്ത് ‘ ഓർമ്മകളെ തുടച്ചു നീക്കാൻ രക്ഷക ജനനത്തിൻ്റെ ഓർമ്മത്തിരുനാൾ
അനുഗ്രഹമാക്കുക.

പിറവി മുതൽ ഇന്നോളം
നിന്നിലേറ്റിരിക്കുന്ന ആന്തരിക മുറിവുകളെ സൗഖ്യ തീരത്തെത്തിക്കാൻ……..
നിൻ്റെ രക്ഷകൻ്റെ പിറവിയോടടുത്ത പലായനത്തിൻ്റെ രക്ഷാകര ഓർമ്മകൾ
പ്രാർത്ഥനകളായി ഉയർത്തുക .
കാരണം അവൻ ആദിയും ആന്തവുമാണ്.

” ഞാൻ ആൽഫയും ഒമേഗയുമാണ്.
ഒന്നാമത്തവനും ഒടുവിലത്തവനും.
ആദിയും അന്തവും.”
(വെളിപാട് 22 : 13 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles