വിറകും തീയും

വിറക് തീയോട് ചേർത്തു വയ്ക്കുമ്പോൾ ,
തീ പിടിക്കുന്നതിൻെറ ആദ്യപടിയായി വിറകിലുള്ള ഈർപ്പവും ജലാംശവും പുറന്തള്ളും. തീ പിടിക്കാൻ തടസ്സമായ പശയോ കറയോ ഉണ്ടെങ്കിൽ അവയെല്ലാം തീയുടെ ചൂടിൽ എരിയിക്കും .
തീയുടെ ചൂടിൽ വിറക് കറുത്ത് വിരൂപമാ വുകയും ക്രമേണ വിറകിൽ തീപിടിച്ചു തുടങ്ങുകയും അതിൻെറ ആദ്യത്തെ വൈരൂപ്യം എല്ലാം നീങ്ങി അഗ്നിയുടെ സൗന്ദര്യവും ആകർഷകത്വവും കൈവരിക്കും .
തീയായി മാറിയ വിറക് മറ്റു വസ്തുക്കളെ കത്തിച്ച് തീ ആക്കുകയു൦ സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് രൂപപ്പെടുകയും ചെയ്യുന്നു.

ഇതുപോലെതന്നെ വിറകിനു സമാനമായ നിൻെറ ആത്മാവിനെ ദൈവം തൻെറ സ്നേഹമാകുന്ന അഗ്നിയായി രൂപാന്തരപ്പെടു൩ോഴും ആദ്യം നിൻെറ കുറവുകളും വൈരുദ്ധ്യങ്ങളും പുറത്തുവരു൦. അപ്പോൾ മാത്രമായിരിക്കും നിന്നിൽ ഇത്രമാത്രം കുറവുകളും അശുദ്ധിയും ഉണ്ടെന്ന് നീ തിരിച്ചറിയുക.

പിന്നെ അഗ്നി വിഴുങ്ങിയ വിറകിനെ പോലെ എരിയുന്ന കനൽ ആവണം നീയും ഞാനും .
സഹജ൪ക്കു മുൻപിൽ ആളിപ്പടരുന്ന തീനാളങ്ങൾ …
ആ പ്രകാശത്തിലൂടെ ലോകം ദൈവത്തെ കാണണം .

“ഭൂമിയിൽ തീയിടാൻ ആണ് ഞാൻ വന്നത് .അത് ഇതിനകം കത്തിജ്വലിച്ചിവരുന്നെ ങ്കിൽ ..”.
(ലൂക്കാ 12 :49 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles