പീലാത്തോസ് ഈശോയെ വിധിക്കുന്ന സംഭവം വി. ആൻ കാതറിന്‍ എമറിച്ചിന്റെ വെളിപാടു പ്രകാരം

“ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്ന ഭയത്താൽ പുരോഹിത പ്രമുഖരുടെയും സാൻഹെദ്രീന്റെയും ജനങ്ങളുടെയും ഇംഗിതത്തിനു വഴങ്ങാൻ ഞാൻ നിർബന്ധിതനായി. ക്രമസമാധാനം നശിപ്പിച്ചതിന്റെയും ദൈവദൂഷണം പറഞ്ഞതിന്റേയും അവരുടെ നിയമങ്ങൾ ലംഘിച്ചതിന്റേയും പേരിൽ നസ്സ്രസ്സിലെ ഈശോയെ മരണത്തിനു വിധിക്കണമെന്ന് ജനം ബഹളം വച്ച് ആവശ്യപ്പെട്ടു.

അവരുടെ കുറ്റാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തോന്നിയെങ്കിലും അവനെ ക്രൂശിക്കാൻ അവർക്ക് വിട്ടുകൊടുത്തിരിക്കുന്നു. കാരണം, ഞാൻ വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നും യഹൂദരുടെ നീതിയുക്തമായ അവകാശങ്ങൾ നിഷേധിച്ച് അവരെ അസംതൃപ്തരാക്കുന്നു എന്നും ചക്രവർത്തിയുടെ മുൻപിൽ അവർ പരാതിപ്പെട്ടേക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.”

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊടുത്തയക്കുന്നതിനായി പീലാത്തോസിന്റെ ഗുമസ്തൻമാർ പലപ്രാവശ്യം ഈ വിധിവാചകം പകർത്തിയെഴുതി. പ്രധാന പുരോഹിതന്മാർ വിധിവാചകം കേട്ട് അസംതൃപ്തരായി. അത് സത്യമല്ലെന്ന് അവർ പറഞ്ഞു. കൂടാതെ കുരിശിന്റെ മുകളിൽ വയ്ക്കേണ്ട ശീർഷകം ‘യഹൂദരുടെ രാജാവ്’ എന്നതിന് പകരം ‘ഞാൻ യഹൂദരുടെ രാജാവാണെന്ന് ഇവൻ പറഞ്ഞു’ എന്ന് എഴുതണം എന്ന് അവർ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു. എന്നാൽ പിലാത്തോസ് അക്ഷമനായി കോപത്തോടെ അവരോട് പറഞ്ഞു:”ഞാൻ എഴുതിയത് എഴുതി.”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles