ഇറ്റലിയില്‍ ഒരേ മഠത്തിലെ 5 കന്യാസ്ത്രീകള്‍ കൊറോണ ബാധിച്ചു മരിച്ചു

വത്തിക്കാന്‍ സിറ്റി: വടക്കന്‍ ഇറ്റലിയിലെ ഒരു കോണ്‍വെന്റിലുള്ള 5 കന്യാസ്ത്രീകള്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 ബാധിച്ച അതേ കോണ്‍വെന്റിലെ 9 കന്യാസ്ത്രീകള്‍ ചികിത്സയിലാണ്. ഇറ്റലിയിലെ നിരവധി കോണ്‍വെന്റുകളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.

ടൊര്‍ടോണയിലെ ലിറ്റില്‍ മിഷണറി സിസ്്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി മദര്‍ ഹൗസിലെ അന്തേവാസികളാണ് മരണമടഞ്ഞത്. 40 പേരടങ്ങിയ കന്യാസ്ത്രീകളില്‍ പകുതിയോളം പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു.

‘പാവങ്ങള്‍ക്കും ഏറ്റവും എളിയവര്‍ക്കും വേണ്ടി ശുശ്രൂഷ ചെയ്തവരാണ് ലിറ്റില്‍ സിസ്്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി, സിസ്റ്റര്‍ ഗബ്രിയേല പെരാസി പറഞ്ഞു.

‘ഈ സമയത്ത്, ഇറ്റലിയിലും ലോകമെമ്പാടുമുള്ള അനേകം മനുഷ്യരുടെ ജീവിതങ്ങളില്‍ ഞങ്ങള്‍ പങ്കു ചേരുന്നു. ഇന്ന്, ഈ ദുരന്തസാഹചര്യത്തില്‍, ഇവിടെ സേവനം ചെയ്യാന്‍ കര്‍ത്താവ് ഞങ്ങളെ വിളിക്കുന്നു’ സിസ്റ്റര്‍ പെരാസി പറഞ്ഞു.

മാര്‍ച്ച് 12 ന് റെഡ് ക്രോസ് സംഘം 19 കന്യാസ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബാക്കിയുണ്ടായിരുന്നവരെ മറ്റൊരു കെട്ടിടത്തില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles