പരിശുദ്ധ അമ്മയുടെ വീട്

പരിശുദ്ധ അമ്മ ജീവിച്ചിരുന്ന വീട് കണ്ടെത്തുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. കൊറിയോസോസില്‍ നിന്നും എഫെസൂസിലെക്കുള്ള പ്രദേശത്താണ് അമ്മയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇത് തുര്‍ക്കിയുടെ ഭാഗമായിട്ട് വരും. കത്തോലിക്കാ സഭ ഈ കണ്ടെത്തലിനു അനുകൂലമായിട്ടോ എതിര്‍ത്തോ പ്രസ്താവനകള്‍ ഇറക്കിയിട്ടിലെങ്കിലും ഈ വീട് കണ്ടെത്തിയത് മുതല്‍ ഇവടെ സന്ദര്‍ശകരുടെ തിരക്കാണ്.

അമ്മയുടെ ഈ വീട് കണ്ടെത്തിയത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശ്വാസിയും സമര്‍പ്പിതയുമായിരുന്ന വാഴ്ത്തപ്പെട്ട അന്ന കാതെറിന്‍ എമ്മേറിച്ച് ആണ്.

അഗസ്റ്റീനിയന്‍ സന്യാസി ആയിരുന്ന അന്നയ്ക്ക് യേശുവിന്റെ ജീവിതത്തിലെ അവസാന ദിവസങ്ങളിലെ അനുഭവങ്ങള്‍ ദര്‍ശനങ്ങള്‍ ആയി കാണാന്‍ സാധിച്ചിരുന്നു. ഒപ്പം തന്നെ പരിശുദ്ധ അമ്മയുടെ ജീവിതത്തിനെ കുറിച്ചും. അന്നയുടെ സ്ഥിരം സന്ദര്‍ശകയായിരുന്ന ക്ലെമെന്‍സ് ബ്രെന്ടണോ ആണ് അന്നെയുടെ മരണത്തിനു ശേഷം ഇവയൊക്കെ ചേര്‍ത്ത ് ഒരു പുസ്തകം തയ്യാറാക്കുകയും പ്രസ്സിദ്ധീകരിക്കുകയും ചെയ്തത്. ആ പുസ്തകത്തിലാണ് യേശുവിന്റെ ശിഷ്യനായ യോഹന്നാന്‍ അമ്മയ്ക്ക് വേണ്ടി എഫെസൂസില്‍ ഒരു വീട് നിര്‍മിച്ച കാര്യവും ജീവിതാവസാനം വരെ മാതാവു അവിടെ താമസിച്ചിരുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നത്. വീടിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ഒക്കെ അതില്‍ കൊടുത്തിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇവരെ രണ്ടായിരത്തി നാലില്‍ ആണ് വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചത്. പരിശുദ്ധ അമ്മയുടെ ഈ ഭവനം ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രമാണ്. നിരവധി മാര്‍പാപ്പാമാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. വീടിന്റെ ഉള്‍ഭാഗം ഇപ്പോള്‍ ചാപ്പല്‍ ആയി ഉപയോഗിക്കുന്നു. വീടിന്റെ ചുവരുകളിലെ നിര്‍മാണങ്ങള്‍ എല്ലാം അപ്പോസ്തലിക് കാലത്ത് നിര്‍മിക്കപ്പെട്ടവയാണ്. ഹാളിന്റെ വലുത് വശത്തായി ചെറിയ ഒരു മുറി കാണുന്നു. അമ്മ ഉറങ്ങിയിരുന്നു മുറി എന്ന കരുതപ്പെടുന്നത് ഇവിടെ ആണ്. വീടിന്റെ മുറ്റത്ത് ധാരാളം ചെടികളും നാട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെ കാണപ്പെടുന്ന ഒരു പ്രത്യേകതയുള്ള മതില്‍ ആണ് ”വിഷിംഗ് വോള്‍ ‘ ഇവിടെ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ അവരുടെ ആവശ്യങ്ങളും യാചനകളുമൊക്കെ എഴുതി ഈ മതിലില്‍ വയ്ക്കുന്നു. ചെറിയ ഒരു കിണര്‍ ഈ വീടിന്റെ സമീപത്തുണ്ട്. രോഗശാന്തി പ്രദാനം ചെയ്യുന്നു എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന ഈ കിണറ്റിലെ വെള്ളവും ആളുകള്‍ കുടിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles