പരിശുദ്ധാരൂപിയുടെ വണക്കമാസം ഏട്ടാം തിയതി

പരിശുദ്ധാത്മാവ് ജോര്‍ദാന്‍ നദിയില്‍ പ്രത്യക്ഷനായതിനെ കുറിച്ച് ധ്യാനിക്കുക

പ്രായോഗിക ചിന്തകൾ

1.മാമ്മോദീസാ വഴിയായ് നിനക്കു സ്വർഗ്ഗവാതിൽ തുറന്ന ദൈവാനുഗ്രഹത്തിനു സ്തുതി പറയുക.
2.ക്രിസ്ത്യാനിയാണെങ്കിൽ ക്രിസ്തുവിനടുത്ത ജീവിതം നിനക്കുണ്ടോ?
3.മാമ്മോദീസാ വഴിയായ് നിന്നിൽ ഇറങ്ങിവസിച്ച ദൈവം ഈ സമയത്തു നിന്നിൽ ഉണ്ടോ?

പക്ഷപ്രകരണങ്ങൾ

സത്യദൈവവും നിത്യപ്രകാശവുമാകുന്ന റൂഹാദ്ക്കുദശായെ, ലോകത്തിലേക്കിറങ്ങുവാൻ നീ ചിത്തമായതിനെക്കുറിച്ച് നിനക്കു ഞാൻ സ്തോത്രം ചെയ്യുന്നു. എന്നാൽ നീ ഭൂമിയിലേക്ക് വരിക. മാത്രമല്ല,മനുഷ്യഹൃദയങ്ങളിൽ എഴുന്നള്ളി വസിക്കയും ചെയ്യുന്നുവല്ലോ. എൻ്റെ ആത്മാവിനെയും മാമ്മോദീസാവഴിയായ് നിൻ്റെ ആലയമായി തിരഞ്ഞെടുപ്പാൻ നീ തിരുമനസ്സായി. പിതാവിനെയും പുത്രനേയുംകൂടി കൂട്ടിക്കൊണ്ടുവന്ന് എന്നിൽ വസിച്ചുവല്ലോ.

പരിശുദ്ധ ത്രിത്വമേ, എൻ്റെ ഭാഗ്യമേ, എന്നു വിളിച്ചാനന്ദിപ്പാനും ദൈവപുത്രനെന്ന സ്ഥാനത്തിൽ അഭിമാനിപ്പാനും നീ എനിക്കനുവദിച്ചുവല്ലോ. ഓ, സ്നേഹയോഗ്യനായ റൂഹായേ, ഞാനൊ എന്നാൽ, ഈ സ്ഥാനമഹിമയെ മനസ്സിലാക്കാത്തഭോഷനും വകവയ്ക്കാത്ത ദുഷ്ടനുമായിപ്പോയി. എത്രയോ പ്രാവശ്യം ഈ പുത്രസ്ഥാനത്തെ ഞാൻ നഷ്ടപ്പെടുത്തി. ദൈവമായ നിന്നെ എൻ്റെ ആത്മാവിൽനിന്ന് എത്രതവണ അടിച്ചോടിച്ചു. ദൈവത്തിൻ്റെ ആലയമായ എൻ്റെ ശരീരത്തെ ഞാൻ അശുദ്ധമാക്കി. തൻ്റെ അരമനയെ ഞാൻ ഇടിച്ചുപൊളിച്ചു. അയ്യോ കഷ്ടമേ, എത്രവലിയ ധൂർത്തൻ ഞാനായിത്തീർന്നു. എൻ്റെ നല്ല അരൂപിയെ നിന്നെ എന്തുമാത്രം ഞാൻ സങ്കടപ്പെടുത്തി.

നല്ല ദൈവമേ നിന്നെ വേണ്ടായെന്ന് എത്രപ്രാവശ്യം ഞാൻ പറഞ്ഞു. നീചസുഖങ്ങളേയും ലോകനന്മയേയും പിശാചിനേത്തന്നെയും നിന്നെക്കാൾ ഞാൻ സ്നേഹിച്ചു. നിനക്കു പകരം അവയെ ഞാൻ തിരഞ്ഞെടുത്തു. ക്രിസ്ത്യാനിയെന്ന നാമത്തെ ഞാനപമാനിച്ചു. എൻ്റെ ദൈവത്തെ പുറജാതികളുടെ പരിഹാസവിഷയമാക്കിത്തീർത്തു. പരിശുദ്ധാരൂപിയെ! നല്ല ദൈവമേ! നിന്നെ സങ്കടപ്പെടുത്തിയതിനെക്കുറിച്ച് ഞാൻ ദൂഃഖിക്കുന്നു. എൻ്റെ ഭോഷത്വത്തെ ഓർത്തു ഞാൻ ലജ്ജിക്കുന്നു. മേലാൽ നിന്നെ ഉപദ്രവിക്കയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നു. എൻ്റെ പ്രതിജ്ഞയെ നീ കൈക്കോള്ളണമേ. നിന്നെ സ്‌നേഹിക്കാന്‍ എന്നെ സഹായിക്കണമെ. ഈ എൻ്റെ ആഗ്രഹം നിഷ്ഫലമാകുവാൻ ഒരുനാളും നീ അനുവദിക്കല്ലെ എന്ന് അനുഗ്രഹത്തിൻ്റെ ദൈവമായ പരിശുദ്ധാരൂപിയേ അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.

7 ത്രിത്വ.

പ്രതിജ്ഞ

എന്റെ എല്ലാ പ്രവര്‍ത്തികളിലും ക്രിസ്ത്യാനി എന്നുള്ള പേരിന് അപമാനം വരുത്താതെ ഞാൻ സൂക്ഷിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles