സൃഷ്ടിയില്‍ പരിശുദ്ധാത്മാവിന്റെ പങ്ക്

എല്ലാത്തിന്റേയും സ്രഷ്ടാവ് ദൈവമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ‘തന്റെ ദൈവത്വത്തിനു പുറമെയുള്ളതെല്ലാം പിതാവായ ദൈവം പരിശുദ്ധാരൂപിയുടെ ശക്തിയില്‍ വചനത്തിലൂടെ സൃഷ്ടിച്ചു. സൃഷ്ടി കര്‍മ്മത്തില്‍ പരിശുദ്ധാത്മാവിന് നിര്‍ണ്ണായകമായ ഒരു പങ്ക് ഉണ്ട് . പ്രപഞ്ചം രൂപം കൊള്ളുന്നതിനുമുമ്പ്, എല്ലാം കുഴഞ്ഞുമറിഞ്ഞതും രൂപരഹിതവുമായി രുന്ന അവസ്ഥയില്‍ ‘ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചു കൊണ്ടിരുന്നു’ ‘ (ഉല്‍പ .1 : 2). സകലത്തിനും രൂപവും ക്രമവും നല്‍കുന്ന പരി ശുദ്ധാത്മാവിന്റെ പ്രവര്‍ത്തനനിരതമായ സാന്നിദ്ധ്യമാണ് ഇതുകൊണ്ട് ഉദ്ദേ ശിക്കപ്പെടുന്നത് .

സഭയുടെ വിശ്വാസപ്രമാണത്തിലും ആരാധനക്രമ ഗ്രന്ഥങ്ങളിലും ദൈവാരൂപിയെ സ്രഷ്ടാവായ പരിശുദ്ധാത്മാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു . പരിശുദ്ധാത്മാവിനോടുള്ള ഏറ്റവും പ്രസിദ്ധമായ ഗീതം (Veni Creator Spiritus) ആരംഭിക്കുന്നതുതന്നെ, ‘ സഷ്ടാവായ പരിശുദ്ധാത്മാവേ…’ ‘ എന്ന അഭിസംബോധനയോടെയാണ് ? പിതാവായ ദൈവം മനുഷ്യനിലേക്ക് തന്റെ ജീവന്‍ പകരുന്നത് പരിശുദ്ധാത്മാവിലൂടെയാണ് (ഉല്‍ 2: 7 ; ജോബ് 33 : 4 ). സൃഷ്ടിക്ക് ജീവന്‍ പകരുക, അതിനെ സ്ഥിരപ്പെടുത്തുക, നിരന്തരം നവീകരിക്കുക ഇവയെല്ലാം ദൈവാരൂപിയുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

എല്ലാ ജീവന്റേയും ഉറവിടം ദൈവത്തിന്റെ ശ്വാസമാണ്. ‘അവിടുന്ന് മൂഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു ; അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ച് പൂഴിയിലേക്ക് മടങ്ങുന്നു. അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു. അങ്ങ് ഭൂമുഖം നവീകരിക്കുന്നു’ ( സങ്കീ .104 : 29 – 30 ).

വിശുദ്ധ ഇറനേവൂസിന്റെ പ്രസിദ്ധമായ വാക്കുകളില്‍ ദൈവം ലോകത്തെ സൃഷ്ടിച്ചത് തന്റെ രണ്ടു കരങ്ങള്‍ വഴിയാണ്. പുത്രനും പരിശുദ്ധാത്മാവും. വിശുദ്ധ ബേസിലിന്റെ അഭിപ്രായത്തില്‍ സൃഷ്ടികര്‍മ്മത്തിന് പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ ദൗത്യം അതിന് പൂര്‍ണ്ണത കൈവരുത്തുകയും, ഉറപ്പിക്കുകയുമാണ്… ആദ ിയില്‍ സൃഷ്ടിക്കപ്പെട്ടവയില്‍ നിന്ന് പരിശുദ്ധാത്മാവിന് പിതാവിനോടും പുത്രനാടും ഉള്ള ഐക്യം മനസ്സിലാക്കാം…. തന്റെ മാത്രം ഇഷ്ട്ടമനുസരിച്ച് സൃഷ്ടി നടത്തുന്ന പിതാവിന് പുത്രന്റെ സഹായം ആവശ്യമില്ലായിരുന്നു ; എങ്കിലും പുത്രനിലൂടെ ആകട്ടെയെന്ന് അവിടുന്ന് നിശ്ചയിച്ചു; അതുപോലെ പിതാവിന്റെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് പരിശുദ്ധാത്മാവിന്റെ സഹകരണം ആവശ്യമില്ലായിരുന്നു : എങ്കിലും , പരിശുദ്ധാത്മാവിലൂടെ എല്ലാം പൂര്‍ണ്ണതയിലെത്തിക്കാന്‍ പുത്രനും ആഗ്രഹിക്കുന്നു. അതിനാല്‍ മൂന്നുപേരേയും നമ്മള്‍ ദര്‍ശിക്കണം. കല്പന നല്‍കുന്ന പിതാവിനെ, സൃഷ്ടിക്കുന്ന വചനത്തെ, സ്ഥിരീകരിക്കുന്ന പരിശുദ്ധാത്മാവിനെ. ഉറപ്പിക്കുകയെന്നാല്‍ വിശുദ്ധിയില്‍ പൂര്‍ണ്ണമാക്കുക എന്നല്ലാതെ മറ്റെന്താണ്?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles